നടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞ ഹണി എം വർഗീസ് അടക്കം അഞ്ച് പേരെ ഹൈക്കോടതി ജഡ്‌ജിമാരായി ഉയർത്താൻ കൊളീജിയം ശുപാർശ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞ ജഡ്‌ജി ഹണി എം വർഗീസടക്കം അഞ്ച് ജില്ലാ ജഡ്‌ജിമാരെ ഹൈക്കോടതി ജഡ്‌ജിമാരായി ഉയർത്താൻ കേരള ഹൈക്കോടതി കൊളീജിയം ശുപാർശ ചെയ്തു. ജില്ലാ ജഡ്‌ജിമാരുടെ സീനിയോരിറ്റി അനുസരിച്ചാണ് ശുപാർശകൾ നടത്തിയിരിക്കുന്നത്.

നിലവിൽ ഹണി എം വർഗീസ് ആലപ്പുഴ പ്രിൻസിപ്പൽ ജഡ്‌ജിയാണ്. പി.എസ്. ശശികുമാർ (തൃശ്ശൂർ),കെ.കെ. ബാലകൃഷ്‌ണൻ (എറണാകുളം), എൻ. ഹരികുമാർ (പത്തനംതിട്ട),എസ്. നസീറ (തിരുവനന്തപുരം) എന്നിവരേയും ഹൈക്കോടതി ജഡ്ജിയാക്കാൻ കൊളീജിയം ശുപാർശ ചെയ്തിട്ടുണ്ട്.

സുപ്രീംകോടതി കൊളീജിയമാണ് ഇനി ശുപാർശ പരിഗണനയ്ക്ക് എടുക്കുക. നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്‌താവിക്കുന്ന സമയത്ത് എറണാകുളത്തെ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജായിരുന്ന ഹണി വർഗീസിനെ പിന്നീട് ആലപ്പുഴയിലേക്ക് മാറ്റുകയായിരുന്നു.

Collegium recommends elevation of five people, including Honey M Varghese, who delivered the verdict in the actress attack case, as High Court judges

More Stories from this section

family-dental
witywide