നേപ്പാളിൽ വർഗീയ സംഘർഷം രൂക്ഷം; അതിർത്തികളടച്ച് ഇന്ത്യ, നാട്ടിലേക്ക് മടങ്ങി ഇന്ത്യക്കാർ

നേപ്പാളിലെ പർസ, ധനുഷ ജില്ലകളിൽ ഇരുമതവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം രൂക്ഷം. ഇതരമതത്തെ അപമാനിക്കുന്നരീതിയിലുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് നേപ്പാളിൽ സംഘർഷം ആരംഭിച്ചതെന്നാണ് മാധ്യമങ്ങളുടെ റിപ്പോർട്ട്. ബിഹാർ അതിർത്തിയോട് ചേർന്ന മേഖലയിലാണ് കലാപം രൂക്ഷമായിരിക്കുന്നത്. ഇതോടെ ഇന്ത്യ അതിർത്തികൾ അടക്കുകയും നേപ്പാൾ അതിർത്തിവഴിയുള്ള യാത്രകൾ നിരോധിക്കുകയും ചെയ്തു.

സംഘർഷത്തെ തുടർന്ന് നേപ്പാളിൽ ജോലിചെയ്യുന്ന ഇന്ത്യക്കാരായ നിരവധി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുകയാണ്. അതിർത്തിയിൽ ഇന്ത്യയുടെ കർശന പരിശോധനയുണ്ട്. മൈത്രി ബ്രിഡ്‌ജ് അടക്കമുള്ള അതിർത്തികളിലെല്ലാം സുരക്ഷാസേന പട്രോളിങ്ങും ശക്തമാക്കി. ധനുഷ ജില്ലയിലെ ഹൈദർ അൻസാരി, അമാനത്ത് അൻസാരി എന്നിവരാണ് പ്രസ്‌തുത വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ്ചെയ്തതെന്നാണ് റിപ്പോർട്ട്.

വീഡിയോ പ്രചരിച്ചതോടെ മേഖലയിൽ സംഘർഷം ഉടലെടുത്തു. ജനക്കൂട്ടം ഇരുവരെയും പിടികൂടി പോലീസിന് കൈമാറി. ഇതിനുപിന്നാലെ കമല മുനിസിപ്പാലിറ്റിയിലെ ഒരു മുസ്ലീം പള്ളി തകർക്കുകയും തുടർന്ന് സംഘർഷം രൂക്ഷമാകുകയുമായിരുന്നു. സംഘർഷത്തിൽ നൂറുക്കണക്കിന് പേർ തെരുവിലിറങ്ങി. ദൈവങ്ങളെ അപമാനിച്ചെന്ന് ആരോപിച്ച് ഹിന്ദു സംഘടനകൾ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. സംഘർഷത്തിൽ പോലീസിന് നേരേ കല്ലേറുണ്ടാക്കുകയും പ്രതിഷേധക്കാർ ഒരു പോലീസ് സ്റ്റേഷനും അടിച്ചുതകർക്കുകയും ചെയ്തു.

Communal conflict escalates in Nepal; Crossing the borders of India, Indians returned home

More Stories from this section

family-dental
witywide