എൽഡിഎഫ് സ്ഥാനാർഥി മുഹമ്മദ് മുഹ്സിൻ ബൂത്തിൽ കയറി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് പരാതി. ഓങ്ങല്ലൂറിലെ കള്ളാടിപ്പറ്റ എൽ പി സ്കൂളിൽ എത്തി മുഹ്സിൻ വോട്ടർമാരെ കാണുകയും അവർക്ക് ഹസ്‌തദാനം നൽകുകയും ചെയ്തു. ഇത് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് പ്രവർത്തകർ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇതാടെ, ഉടൻ തന്നെ സ്ഥാനാർഥി മുഹമ്മദ് മുഹ്സിനോട് ബൂത്തിൽ നിന്ന് പോകാൻ ആവശ്യപ്പെടുകയായിരുന്നു. സ്ഥാനാർഥി തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുകയും പിന്നീട് പൊലീസ് എത്തി പ്രവർത്തകരെ പിരിച്ചുവിടുകയും ചെയ്യുകയായിരുന്നു.
Complaint filed against Pattambi LDF candidate Muhammad Muhsin for trying to enter the booth and grab votes













