യുഡിഎഫ് സ്ഥാനാർത്ഥിയെ പോളിംഗ് ബൂത്തിൽ തടഞ്ഞതായി പരാതി

യുഡിഎഫ് സ്ഥാനാർത്ഥിയെ ധർമ്മടത്ത് പോളിംഗ് ബൂത്തിൽ തടഞ്ഞതായി പരാതി. വി പി അബ്ദുൽ റഷീദാണ് എടക്കാട് പൊലീസിൽ പരാതി നൽകിയത്. പരസ്യമായി അസഭ്യം പറയുകയും ശവത്തിനി എന്ന് വിളിച്ചതായും ആരോപണം. മുഴപ്പിലങ്ങാട് ഭാഗത്തെ 140,141 ബൂത്ത്‌ സന്ദർശിക്കാൻ എത്തിയപ്പോഴാണ് സംഭവമെന്നും വി പി അബ്ദുൽ റഷീദ് ആരോപിച്ചു.

അതേസമയം, രാവിലെ പിണറായി ആർ സി അമല ബേസിക് സ്കൂളിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തി. നാടിൻ്റെ പുരോഗതിക്ക് എൽഡിഎഫ് തുടരണമെന്ന് വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. എൽഡിഎഫിന് മാത്രമേ പ്രതിബദ്ധതയോട് നാടിൻ്റെ വികസനം ഉറപ്പു വരുത്താനാകുമെന്നും പുരോഗതിക്ക് ഇടവേളയുണ്ടാകരുതെന്നും വികസന തുടർച്ചയ്ക്ക് എൽ ഡി എഫ് തുടരണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

Complaint that UDF candidate was stopped at polling booth

More Stories from this section

family-dental
witywide