കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി ജെ റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വിശദ അന്വേഷണം നടക്കുന്നു. സാമ്പത്തിക ഇടപാടുകൾ പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും. കസ്റ്റഡിയിലെടുത്ത 2 മൊബൈൽ ഫോണുകളുടെ ഫോറൻസിക് പരിശോധന ഫലം ഉടൻ ലഭിക്കും. നിർണായക വിവരങ്ങൾ ഫോണിൽ നിന്ന് ലഭിക്കുമെന്നാണ് സൂചന.
റോയ് വലിയസമ്മർദ്ദത്തിലൂടെയാണ് കടന്നുപോയതെനാണ് അന്വേഷണ സംഘം സ്ഥിരീകരിക്കുന്നത്. അതിനാലാണ് അദ്ദേഹം ആത്മഹത്യ എന്ന മാർഗം തിരഞ്ഞെടുത്തതെന്നും നടന്നത് ആത്മഹത്യ ആണെന്നുമാണ് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കുന്നു. എന്തിന് അത് ചെയ്തു എന്ന ചോദ്യത്തിനുള്ള ഉത്തരം ഡയറിയിൽ നിന്ന് പൊലീസിന് കിട്ടിയതായാണ് പുറത്തുവരുന്ന വിവരങ്ങൾ.
തന്റെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും കമ്പനിയെ ഇനി നയിക്കേണ്ടത് എങ്ങനെ എന്നതിനെക്കുറിച്ചും എല്ലാം പൊലീസ് കസ്റ്റഡിയിലുള്ള ഡയറിയിൽ എഴുതിയിട്ടുണ്ട് എന്നാണ് സൂചന. റോയ് എത്ര മണിക്ക് ചേമ്പറിൽ എത്തി എന്നതടക്കം കാര്യങ്ങളിൽ എസ്ഐടിക്ക് വ്യക്തത ലഭിക്കേണ്ടതുണ്ട്. സമയക്രമത്തെക്കുറിച്ച് ജീവനക്കാരും എംഡിയും കൊടുത്ത മൊഴികളിൽ വൈരുദ്ധ്യമുണ്ടായിരുന്നു. ക്രൈം സീൻ റീക്രീയേഷൻ അടക്കമുള്ള ഘട്ടത്തിലേക്ക് അന്വേഷണസംഘം ഉടൻ കടക്കും.
Confident Group Chairman Dr. C. J. Roy’s suicide; Special Investigation Team to examine financial transactions












