കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സിജെ റോയിയുടെ സംസ്‌കാരം ഇന്ന്

ബെംഗളൂരുവില്‍ ആദായ നികുതി വകുപ്പ് റെയ്ഡിനിടെ ജീവനൊടുക്കിയ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സി ജെ റോയിയുടെ സംസ്‌കാരം ഇന്ന്. വൈകീട്ട് ബെന്നര്‍ഘട്ടയിലെ റോയിയുടെ റിസോര്‍ട്ടിലാണ് സംസ്‌കാരം നടക്കുക. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ശിവാജി നഗര്‍ ബൗറിങ്ങ് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം രാവിലെ എട്ടു മണിയ്ക്ക് ബെന്നര്‍ഘട്ടയിലെ റിസോര്‍ട്ടിലേക്ക് കൊണ്ടു പോയി പത്ത് മണി മുതല്‍ റിസോര്‍ട്ടില്‍ പൊതുദര്‍ശനം നടക്കും.

ശേഷം സമീപത്തെ പള്ളിയില്‍ അന്ത്യ ശുശ്രൂഷ ചടങ്ങുകളും സംസ്‌കാരവും നടക്കും. കേരളത്തില്‍ നിന്നും നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുക്കാനായി എത്തിച്ചേരും. വിദേശത്ത് റോയിയുടെ കുടുംബം ഇന്നലെ ബെംഗളൂരുവില്‍ എത്തിയിരുന്നു. അതേസമയം, റോയിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ കർണ്ണാടക സർക്കാർ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്. ഡിഐജി വംശി കൃഷ്ണയ്ക്ക് ചുമതല. ബെംഗളൂരു സൗത്ത് ഡിവിഷന്‍ ഡിസിപി ലോകേഷും സംഘത്തിലുണ്ട്.

റോയിയുടെ മരണകാരണം ഹൃദയത്തില്‍ വെടിയുണ്ട തുളച്ച് കയറിയെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത ആരോപണങ്ങളാണ് റോയിയുടെ കുടുംബം ഉന്നയിക്കുന്നത്. റെയ്ഡ് നടക്കുമ്പോള്‍ റോയ് കടുത്ത സമ്മര്‍ദത്തിലായിരുന്നുവെന്നാണ് കുടുംബം വ്യക്തമാക്കുന്നത്.

Confident Group Chairman Dr. CJ Roy’s funeral today

More Stories from this section

family-dental
witywide