തൃശ്ശൂര്‍: മറ്റത്തൂരിൽ വീണ്ടും ഒന്നിച്ച് കോൺഗ്രസും ബിജെപിയും. മറ്റത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബിജെപി അംഗങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്തു. ഇതോടെ കോൺഗ്രസ് സ്ഥാനാർത്ഥിയായി ജയിച്ച മിനിമോൾ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
പഞ്ചായത്തിലെ കക്ഷി നില എൽഡിഎഫ് – 10, യുഡിഎഫ് – 8, എൻ ഡി എ – 4, വിമതർ – 2 എന്നിങ്ങനെയാണ്. രണ്ട് കോൺഗ്രസ് അംഗങ്ങൾ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നു. ഒരു വിമതൻ എൽഡിഎഫിനെ പിന്തുണച്ചു. ബിജെപിയും മിനിമോളെ പിന്തുണച്ചതോടെ എൽഡിഎഫിനും കോൺഗ്രസിനും വോട്ട് നില 11-11 എന്ന നിലയിലായി. തുടർന്ന് നറുക്കെടുപ്പിലാണ് വൈസ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.
അതേസമയം, നേരത്തെ ബിജെപിയുടെ വോട്ട് നേടി ജയിച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൂർജഹാൻ നവാസ് കോൺഗ്രസ് നേതൃത്വത്തിന്റെ നിർദേശത്തിനെ തുടർന്ന് സ്ഥാനം രാജിവെച്ചിരുന്നു.
Congress and BJP unite again in Mattathur; BJP members vote for Congress in the Vice President election













