
ശബരിമല സ്വർണ്ണക്കൊള്ളയിൽ ഉൾപ്പെട്ട എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സ്വർണ്ണക്കൊള്ളയിൽ വമ്പൻ സ്രാവുകൾ കുടുങ്ങുമെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആരു വിചാരിച്ചാലും കേസ് തേച്ചുമായ്ച്ച് കളയാൻ കഴിയില്ലെന്നും നിയമത്തിന് ആരും അതീതർ അല്ല. തെറ്റ് ചെയ്ത എല്ലാവരും ശിക്ഷ അനുഭവിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കളി അയ്യപ്പനോടാണ്. അയ്യപ്പന്റെ മുതൽ അപഹരിച്ചവർ ആരും രക്ഷപ്പെടില്ലെന്നും ബിജെപിയും സിപിഐഎമ്മും തമ്മിൽ അന്തർധാര സജീവമാണ്. തിരഞ്ഞെടുപ്പ് വരുന്നതുകൊണ്ട് ഈ ബന്ധം ദൃഢമാക്കാൻ ശ്രമിക്കുകയാണ്. ഇനിയും കൂടുതൽ ആളുകൾ പോകും എന്നുള്ള വാർത്ത അന്തരീക്ഷത്തിൽ ഉണ്ടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
അതേസമയം, എ കെ ബാലന്റെ ജമാഅത്തെ പരാമർശം മുഖ്യമന്ത്രിയുടെ അറിവോടുകൂടിയാണെന്നും ന്യൂനപക്ഷ വിഭാഗങ്ങളെ കയ്യൊഴിഞ്ഞ് ഭൂരിപക്ഷത്തെ പ്രീണിപ്പിക്കുക എന്നതാണ് നിലപാട്. വർഗീയമായി ചേരിതിരിവ് ഉണ്ടാക്കുകയാണ് ഉദ്ദേശ്യമെന്നും ജനങ്ങൾക്ക് ഇത് ബോധ്യപ്പെട്ട കാര്യമാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
Congress leader Ramesh Chennithala said that all those involved in the Sabarimala gold heist should be brought to book and big sharks will be caught in the gold heist.










