കേരളാ കോൺഗ്രസ് (എം) നെ യുഡിഎഫിലേക്ക് കൊണ്ടുവരാൻ ഹൈക്കമാൻഡിൻ്റെ പച്ചക്കൊടി? സോണിയ ഗാന്ധി ജോസ് കെ മാണിയെ വിളിച്ചുവെന്ന് സൂചന

ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് എം യുഡിഎഫിലേക്ക് റിപ്പോർട്ടുകൾ. കോൺഗ്രസിലേക്ക് ജോസ് കെ മാണിയെ തിരികെയെത്തിക്കാൻ ഹൈക്കമാൻഡ് ഇടപെട്ടുവെന്നും ജോസ് കെ മാണിയെ സോണിയ ഗാന്ധി വിളിച്ചുവെന്നും സൂചന. എൽഡിഎഫിന്റെ മധ്യമേഖലാ ജാഥ നയിക്കാൻ ജോസ് കെ മാണി ഉണ്ടാകില്ല. ഡോക്ടർ ജയരാജാകും ജാഥ നയിക്കുക എന്നാണ് കേരള കോൺഗ്രസ് എം കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ.

അതേസമയം, കേരള കോണ്‍ഗ്രസ് (എം) എൽഡിഎഫ് വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ എൽഡിഎഫ് നേതാക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ‘തുടരും’ എന്ന ഫേസ്ബുക്ക് പോസ്റ്റുമായി മന്ത്രി റോഷി അഗസ്റ്റിൻ രംഗത്തുവന്നു. കൂടാതെ, മുന്നണി മാറ്റമില്ലെന്നും ഇടതുമുന്നണിയുടെയും സര്‍ക്കാരിന്‍റെയും ഭാഗമാണ് പാര്‍ട്ടിയെന്നും അതുപോലെ തന്നെ തുടരുമെന്നും റോഷി അഗസ്റ്റിൻ മാധ്യമങ്ങളോട് വ്യക്തമാക്കി. മുന്നണി മാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ പ്രതികരണം.

എന്നാൽ, കേരള കോണ്‍ഗ്രസിനെ തിരികെ എത്തിക്കുന്നത് യുഡിഎഫിന് ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിൻ്റെ വിലയിരുത്തൽ. അതിനാലാണ് ഹൈക്കമാന്‍ഡ് നേരിട്ട് ഈ വിഷയത്തില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതെന്ന് വിവരം. മുന്നണി മാറ്റത്തെച്ചൊല്ലി കേരള കോൺഗ്രസ് എമ്മിൽ രണ്ട് അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

പാര്‍ട്ടിയുടെ പരമ്പരാഗത വോട്ട് ബാങ്ക് കാത്തുസൂക്ഷിക്കാന്‍ യുഡിഎഫിലേക്ക് മടങ്ങുന്നതാണ് ഉചിതമെന്ന് ഒരു വിഭാഗം നേതാക്കള്‍ ശക്തമായി വാദിക്കുന്നുണ്ട്. നിലവില്‍ എല്‍ഡിഎഫില്‍ ഉറച്ചുനില്‍ക്കുന്നുണ്ടെങ്കിലും, മറ്റ് നേതാക്കളുടെ ചര്‍ച്ചകളെ അദ്ദേഹം പൂര്‍ണ്ണമായും തള്ളിക്കളയുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്.

Congress leader Sonia Gandhi has reportedly reached out to Kerala Congress (M) chairman Jose K Mani, extending an invitation to rejoin the Congress-led UDF.

Also Read

More Stories from this section

family-dental
witywide