കോൺഗ്രസിന്റെ ആദ്യ പട്ടിക പുറത്ത്, 55 പേർ; സതീശനും സണ്ണി ജോസഫും ചെന്നിത്തലയും മുരളീധരനും കളത്തിൽ, പാലക്കാട് പിഷാരടി, കണ്ണൂരിൽ കലാപം തുടരുന്നു

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 55 അംഗ ആദ്യ സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചു. സിറ്റിംഗ് എംപിമാരെ ആരെയും ആദ്യ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. പ്രധാന മണ്ഡലങ്ങളിൽ കരുത്തരായ സ്ഥാനാർത്ഥികളെയാണ് പാർട്ടി അണിനിരത്തിയിരിക്കുന്നത്. പറവൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ, സുൽത്താൻ ബത്തേരിയിൽ ഐ.സി. ബാലകൃഷ്ണൻ, കോവളത്ത് എം. വിൻസന്റ് എന്നിവർ വീണ്ടും ജനവിധി തേടും. വട്ടിയൂർക്കാവ് തിരിച്ചുപിടിക്കാൻ കെ. മുരളീധരനെയാണ് കോൺഗ്രസ് നിയോഗിച്ചിരിക്കുന്നത്. സിനിമാ താരം രമേശ് പിഷാരടി പാലക്കാട് നിന്ന് നിയമസഭയിലേക്ക് മത്സരിക്കും.

അതേസമയം, കണ്ണൂരും കോന്നിയും ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ആദ്യ പട്ടികയിൽ പ്രഖ്യാപിച്ചിട്ടില്ല. എൽദോസ് കുന്നപ്പള്ളിയുടെ പേര് പട്ടികയിലില്ലാത്തതിനാൽ പെരുമ്പാവൂർ മണ്ഡലത്തിൽ അന്തിമ തീരുമാനം വൈകുമെന്നാണ് സൂചന. മലമ്പുഴയിൽ എ. സുരേഷും മാനന്തവാടിയിൽ ഉഷ വിജയനും കൊയിലാണ്ടിയിൽ കെ. പ്രവീൺ കുമാറും സ്ഥാനാർത്ഥികളാകും. കോൺഗ്രസ് പട്ടികയ്ക്ക് പിന്നാലെ കേരള കോൺഗ്രസ് ജോസഫ് വിഭാഗവും തങ്ങളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സീറ്റ് വിഭജനത്തിലെ തർക്കങ്ങൾ പരിഹരിച്ച് രണ്ടാം പട്ടിക ഉടൻ പുറത്തിറക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കം.

കോൺഗ്രസ് സ്ഥാനാർഥി പട്ടിക

1 ഇരിക്കൂർ അഡ്വ. സജീവ് ജോസഫ്
2 ധർമ്മടം അബ്ദുൽ റഷീദ്
3 തലശ്ശേരി കെ.പി. സാജു
4 പേരാവൂർ അഡ്വ. സണ്ണി ജോസഫ്
5 മാനന്തവാടി (ST) ഉഷ വിജയൻ
6 സുൽത്താൻബത്തേരി (ST) ഐ.സി. ബാലകൃഷ്ണൻ
7 കൽപ്പറ്റ അഡ്വ. ടി. സിദ്ധിഖ്
8 നാദാപുരം കെ.എം. അഭിജിത്ത്
9 കൊയിലാണ്ടി അഡ്വ. കെ. പ്രവീൺ കുമാർ
10 ബാലുശ്ശേരി (SC) വി.ടി. സൂരജ്
11 എലത്തൂർ വിദ്യ ബാലകൃഷ്ണൻ
12 കോഴിക്കോട് നോർത്ത് അഡ്വ. കെ. ജയന്ത്
13 നിലമ്പൂർ ആര്യാടൻ ഷൗക്കത്ത്
14 വണ്ടൂർ (SC) എ.പി. അനിൽ കുമാർ
15 തവനൂർ വി.എസ്. ജോയ്
16 പൊന്നാനി നൗഷാദ് അലി
17 തൃത്താല വി.ടി. ബൽറാം
18 കോങ്ങാട് (SC) കെ.എ. തുളസി
19 മലമ്പുഴ എ. സുരേഷ്
20 പാലക്കാട് രമേഷ് പിഷാരടി
21 തരൂർ (SC) കെ.സി. സുബ്രഹ്മണ്യൻ
22 ചിറ്റൂർ അഡ്വ. സുമേഷ് അച്യുതൻ
23 നെന്മാറ ടി. തങ്കപ്പൻ
24 ആലത്തൂർ കെ.എൻ. ഫെബിൻ
25 മണലൂർ ടി.എൻ. പ്രതാപൻ
26 ഒല്ലൂർ അഡ്വ. ഷാജി ജെ കോടങ്കണ്ടത്ത്
27 തൃശ്ശൂർ രാജൻ ജെ പല്ലൻ
28 നാട്ടിക (SC) അഡ്വ. സുനിൽ ലാലൂർ
29 കൈപ്പമംഗലം ടി.എം. നാസർ
30 പുതുക്കാട് കെ.എം. ബാബുരാജ്
31 ചാലക്കുടി സനീഷ് കുമാർ ജോസഫ്
32 കൊടുങ്ങല്ലൂർ ഒ.ജെ. ജനീഷ്
33 അങ്കമാലി റോജി എം. ജോൺ
34 ആലുവ അൻവർ സാദത്ത്
35 പറവൂർ വി.ഡി. സതീശൻ
36 എറണാകുളം ടി.ജെ. വിനോദ്
37 തൃക്കാക്കര ഉമ തോമസ്
38 കുന്നത്തുനാട് (SC) വി.പി. സജീന്ദ്രൻ
39 മൂവാറ്റുപുഴ ഡോ. മാത്യു കുഴൽനാടൻ
40 വൈക്കം (SC) കെ. ബിനിമോൻ
41 കോട്ടയം തിരുവഞ്ചൂർ രാധാകൃഷ്ണൻ
42 പുതുപ്പള്ളി ചാണ്ടി ഉമ്മൻ
43 അരൂർ ഷാനിമോൾ ഉസ്മാൻ
44 ചേർത്തല കെ.ആർ. രാജേന്ദ്ര പ്രസാദ്
45 ഹരിപ്പാട് രമേശ് ചെന്നിത്തല
46 മാവേലിക്കര (SC) അഡ്വ. മുത്താര രാജ്
47 കരുനാഗപ്പള്ളി സി.ആർ. മഹേഷ്
48 കൊട്ടാരക്കര അഡ്വ. പി. ഐഷ പോറ്റി
49 പത്തനാപുരം ജ്യോതികുമാർ ചാമക്കാല
50 കുണ്ടറ പി.സി. വിഷ്ണുനാഥ്
51 കൊല്ലം അഡ്വ. ബിന്ദു കൃഷ്ണ
52 ചാത്തന്നൂർ സൂരജ് രവി
53 ചിറയിൻകീഴ് (SC) രമ്യ ഹരിദാസ്
54 വട്ടിയൂർക്കാവ് കെ. മുരളീധരൻ
55 കോവളം എം. വിൻസന്റ്

Congress Releases First List of 55 Candidates; Ramesh Pisharody in Palakkad, K. Muraleedharan in Vattiyoorkavu

More Stories from this section

family-dental
witywide