എപ്സ്റ്റീൻ ഫയൽസിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള വെളിപ്പെടുത്തൽ പാർലമെന്റിൽ വിഷയമാക്കാൻ കോൺഗ്രസ്. ഇതോടനുബന്ധിച്ച് പാർലമെൻ്റിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് കോൺഗ്രസ് നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ഗുരുതരമായ അന്താരാഷ്ട്ര റിപ്പോർട്ടുകളെക്കുറിച്ച് അടിയന്തര ചർച്ച വേണമെന്നാണ് നോട്ടീസിലെ ആവശ്യം.
എന്നാൽ, എപ്സ്റ്റീൻ ഫയൽസിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായ പരാമർശം വിദേശകാര്യ മന്ത്രാലയം തള്ളിയിരുന്നു. 2017 – ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേലിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തിയിരുന്നത് മാത്രമാണ് വസ്തുത എന്ന് വിദേശകാര്യ വക്താവ് രൺദീർ ജയ്സ്വാൾ പറഞ്ഞു. യുഎസ് നീതിന്യായ വകുപ്പ് ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ ഫയലുകൾ പുറത്ത് വിട്ടിരുന്നു. ഇതിലാണ് മോദിയെ പരാമർശിക്കുന്നത്.
Congress to raise Epstein file in Parliament











