തിരഞ്ഞെടുപ്പ് ചൂടിലേക്ക്: അമ്പലപ്പുഴയിൽ മത്സരിക്കുന്നത് യുഡിഎഫ് പിന്തുണയോടെ; ജി സുധാകരൻ നാളെ നാമനിർദേശ പത്രിക സമർപ്പിക്കും

അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർഥി ജി സുധാകൻ നാളെ ഉച്ചയ്ക്ക് നാമനിർദേശ പത്രിക സമർപ്പിക്കുമെന്നും ശേഷം തീരദേശം വഴി റോഡ് ഷോ നടത്തുമെന്നും ജി സുധാകരൻ. നാളെ പത്രിക സമർപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടിയുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് സുധാകരൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണ ഉണ്ടെന്നും ആദ്യമായി ജി. സുധാകരൻ സ്ഥിരീകരിച്ചു.

യുഡിഎഫ് സ്വതന്ത്രൻ എന്നാണ് കുറിപ്പിൽ ജി സുധാകരൻ വ്യക്തമാക്കുന്നത്. അതേസമയം, അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന ജി സുധാകരന് കോൺഗ്രസ് പ്രാദേശിക നേതൃത്വം വീട്ടിലെത്തി ഔദ്യോഗിക പിന്തുണ അറിയിച്ചിരുന്നു. മുമ്പ് പറഞ്ഞ പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകണമെന്ന നിലപാട് താൻ തിരുത്തിയിട്ടില്ല. പ്രതികൂല രാഷ്ട്രീയ സാഹചര്യത്തിൽ മൂന്നാം ഭരണം വിഫലമാകുമെന്നാണ് നിലപാടെന്നും ജി സുധാകരൻ വാർത്താസമ്മേളനത്തിനിടെ വ്യക്തമാക്കിയിരുന്നു.

Contesting in Ambalapuzha with UDF support; G Sudhakaran to file nomination tomorrow

More Stories from this section

family-dental
witywide