കോവിഡ് വാക്സിൻ പരാമർശവും വിവാദങ്ങളും: ഡോ. വിനയ് പ്രസാദ് എഫ്.ഡി.എ വിടുന്നു , പകരം ആര്?

വാഷിംഗ്ടൺ: ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ്റെ (FDA) വാക്സിൻ വിഭാഗം മേധാവി ഡോ. വിനയ് പ്രസാദ് അടുത്ത മാസം സ്ഥാനമൊഴിയുമെന്ന് അധികൃതർ അറിയിച്ചു. വാക്സിനുകളുടെയും മറ്റ് മെഡിക്കൽ ഉൽപ്പന്നങ്ങളുടെയും നിയന്ത്രണത്തിൽ നിർണ്ണായക സ്വാധീനമുള്ള ‘സെൻ്റർ ഫോർ ബയോളജിക്സ് ഇവാലുവേഷൻ ആൻഡ് റിസർച്ച്’ ഡയറക്ടറായി കഴിഞ്ഞ വർഷമാണ് അദ്ദേഹം നിയമിതനായത്.
അദ്ദേഹത്തിൻ്റെ സേവനകാലയളവ് നിരവധി വിവാദങ്ങളിൽപ്പെട്ടിരുന്നു.

ഒരു ജീൻ തെറാപ്പിയുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ജൂലൈയിൽ അദ്ദേഹം കുറച്ചുകാലം മാറിനിന്നിരുന്നുവെങ്കിലും രണ്ടാഴ്ചയ്ക്ക് ശേഷം തിരിച്ചെത്തി. അപൂർവ്വ രോഗങ്ങൾക്കുള്ള മരുന്നുകളുടെ അംഗീകാരം വൈകിപ്പിക്കുന്നതിലും നിരസിക്കുന്നതിലും അദ്ദേഹം വിമർശനം നേരിട്ടു.

കോവിഡ് വാക്സിനുകൾ കുട്ടികളുടെ മരണത്തിന് കാരണമാകുന്നുവെന്നും അവയുടെ ഗുണഫലങ്ങളെക്കുറിച്ച് കൃത്യമായ വിവരങ്ങളില്ലെന്നും അദ്ദേഹം ഒരു മെമ്മോയിൽ അവകാശപ്പെട്ടു. മതിയായ തെളിവുകളില്ലാത്ത ഈ പ്രസ്താവനയെ 12 മുൻ എഫ് ഡി എ കമ്മീഷണർമാർ അപലപിച്ചിരുന്നു.

എഫ്ഡിഎ കമ്മീഷണർ മാർട്ടി മക്കറിയാണ് പ്രസാദിൻ്റെ മടക്കം സ്ഥിരീകരിച്ചത്. ഒരു വർഷത്തെ സേവനത്തിന് ശേഷം അദ്ദേഹം തന്റെ പഴയ സ്ഥാപനമായ കാലിഫോർണിയ സർവകലാശാലയിലേക്ക് (UCSF) തന്നെ മടങ്ങും.

അടുത്തിടെ അമേരിക്കൻ ആരോഗ്യ ഏജൻസികളായ സിഡിസി, എൻഐഎച്ച് തുടങ്ങിയവയിൽ നടക്കുന്ന ഭരണപരമായ അഴിച്ചുപണികളുടെയും രാജി വെക്കലുകളുടെയും തുടർച്ചയായാണ് വിനയ് പ്രസാദിൻ്റെ ഈ മാറ്റത്തെയും വിലയിരുത്തപ്പെടുന്നത്. ഇദ്ദേഹത്തിന് പകരക്കാരനായി ആരെത്തുമെന്ന് വ്യക്തമല്ല, വിനയ് ഔദ്യോഗികമായി സ്ഥാനമൊഴിയുന്നതിന് മുൻപ് പുതിയ മേധാവിയെ പ്രഖ്യാപിക്കുമെന്നാണ് എഫ്ഡിഎ അറിയിച്ചിരിക്കുന്നത്.

Covid vaccine reference and controversies: Dr. Vinay Prasad leaves FDA, who will replace him?

More Stories from this section

family-dental
witywide