തിരുവനന്തപുരം: എൽഡിഎഫ് മൂന്നാം ഊഴത്തിലേക്കെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽഡിഎഫിന്റെ മൂന്നാം ഊഴത്തിന് വേണ്ടി വോട്ടർമാർ എത്തുന്നു. വിജയിക്കേണ്ടത് ഇടതുപക്ഷമാണെന്ന് പത്തുകൊല്ലത്തെ സ്വന്തം ജീവിതാനുഭവങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും വോട്ട് രേഖപ്പെടുത്തി കൊണ്ട് ബിനോയ് വിശ്വം മാധ്യങ്ങളോട് പ്രതികരിച്ചു.
ഇന്ത്യൻ രാഷ്ട്രീയത്തിൽ വലതുപക്ഷ ഭീഷണി മുഴക്കുന്ന ബിജെപിയുടെ കടന്നുവരവും, അതിന് ചൂട്ടുപിടിക്കുന്ന കേരളത്തിലെ കോൺഗ്രസിൻ്റെ നിലപാടുകളും ജനങ്ങൾ തിരിച്ചറിയുന്നു. ബിജെപിയെയും അവരുടെ കൂട്ടാളിയായി മാറിയ കോൺഗ്രസിനെയും പരാജയപ്പെടുത്തിക്കൊണ്ടേ മുന്നോട്ട് പോകാൻ കഴിയൂ എന്ന് കേരളീയർക്ക് ബോധ്യമായിക്കഴിഞ്ഞുവെന്നും അതുകൊണ്ട് തന്നെ പ്രായഭേദമന്യേ എല്ലാ മനുഷ്യരും ഇത്തവണ മനുഷ്യപക്ഷമായ വികസനപക്ഷമായ എൽഡിഎഫിന് വോട്ട് ചെയ്യുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
CPI State Secretary Binoy Vishwam says LDF is going for a third term









