വോട്ട് പിടിക്കാൻ നേമത്ത് ബിജെപി മദ്യവും പണവും ഒഴുക്കുന്നുവെന്ന് സിപിഐഎം; ബിജെപി ഓഫീസിൽ നിന്ന് മദ്യംപിടിച്ചു

വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം അവശേഷിക്കവേ നേമത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനായി ബിജെപി മദ്യവും പണവും ഒഴുക്കുന്നുവെന്ന് എൽഡിഎഫ് സ്ഥാനാർഥി വി. ശിവൻകുട്ടിയുടെ തിരഞ്ഞെടുപ്പ് ഏജന്റ് ജയിൽ കുമാർ. ആറ്റുകാൽ മേടമുക്കിലെ ബിജെപി ബൂത്ത് ഓഫീസിൽനിന്ന് മദ്യം പിടിച്ചെടുത്തതായും 336 ലിറ്റർ മദ്യം പിടിച്ചിട്ട് ആറ് ലിറ്റർ മാത്രമാണ് കണക്കിൽ രേഖപ്പെടുത്തിയതെന്നും ജയിൽ കുമാർ പറഞ്ഞു.

വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നീതിപൂർവമായി ഇടപെടുന്നില്ലെന്നും പൊലീസും എക്സൈസും ഇടപെട്ടില്ലെങ്കിൽ പ്രവർത്തകർ ഇടപെടുമെന്നും തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം തടയും. കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. നേമത്ത് വ്യാപകമായി പണം ഒഴുക്കുന്നുണ്ടെന്നും ജയിൽ കുമാർ പറഞ്ഞു. പരശുരാമ ക്ഷേത്രത്തിൽ ബലിയിട്ട് വന്നവരോട് വർഗീയത പറയുന്നുവെന്നും വർഗീയത പറഞ്ഞാണ് ബിജെപി വോട്ട് പിടിക്കുന്നതെന്നും ജയിൽകുമാർ കൂട്ടിച്ചേർത്തു.

CPI(M) alleges that BJP is pouring liquor and money in Nemom to win votes; Liquor seized from BJP office

More Stories from this section

family-dental
witywide