യുഎസ് വെനസ്വേലയ്‌ക്കെതിരെ നടത്തിയ കടന്നാക്രമണത്തെ അപലപിച്ച് സിപിഐ (എം) പോളിറ്റ് ബ്യുറോ. യുഎസ് ദേശീയ സുരക്ഷാ തന്ത്രം 2025 -ന്റെ യഥാർത്ഥ മുഖമാണിത്. യുഎസ് ആക്രമണം ഉടനടി അവസാനിപ്പിക്കണമെന്നും കരീബിയൻ കടലിൽ നിന്ന് എല്ലാ സൈനികരെയും പിൻവലിക്കണമെന്നും സിപിഐ (എം) ആവശ്യപ്പെട്ടു.
ലാറ്റിൻ അമേരിക്കയെ സമാധാന മേഖലയായി പ്രഖ്യാപിക്കണം. പരമാധികാര രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ യുഎസിനെ അനുവദിക്കരുത്. യുഎസിന്റെ ആക്രമണത്തെ അപലപിച്ചുകൊണ്ട് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം പാസാക്കണം. വെനിസ്വേലയ്‌ക്കെതിരായ ആക്രമണം ഉടൻ അവസാനിപ്പിക്കാൻ യുഎസിന്മേൽ അന്താരാഷ്ട്ര സമ്മർദ്ദം ഉണ്ടാകണമെന്നും സിപിഐ (എം) ആവശ്യപ്പെട്ടു.
അതേസമയം വ്യോമാക്രമണത്തിന് പിന്നാലെ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയേയും ഭാര്യയേയും ബന്ദിയാക്കി ഇരുവരെയും രാജ്യത്തിന് പുറത്തേയ്ക്ക് കൊണ്ടുപോയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചു. ഇന്ത്യൻ സമയം രാത്രി 9.30യ്ക്ക് നടക്കുന്ന പത്രസമ്മേളനത്തിൽ കൂടുതൽ വിവരങ്ങൽ അറിയിക്കുമെന്ന് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
CPI(M) Polit Bureau Condemns US Military Aggression Against Venezuela














