ഭരണം തുടരാൻ സിപിഐഎം; എം.എം. മണിക്ക് സീറ്റില്ല, ഔദ്യോ​ഗിക അറിയിപ്പ് സംസ്ഥാന സമിതി യോ​ഗത്തിന് ശേഷം

മൂന്നാം തവണയും തുടർഭരണത്തിനായി തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി സിപിഐഎം. വരുന്ന തെരഞ്ഞെടുപ്പിൽ കണ്ണൂർ പേരാവൂരിൽ കെ കെ ശൈലജ തന്നെ സിപിഐഎം സ്ഥാനാർഥി. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. തളിപ്പറമ്പിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയും, കോഴിക്കോട് പേരാമ്പ്രയിൽ ടി പി രാമകൃഷ്ണനും മത്സരിക്കും. തലശ്ശേരിയിൽ കാരായി രാജനെ തന്നെ മത്സരിപ്പിക്കും. ഉടുമ്പൻചോലയിൽ എം.എം. മണിക്ക് സീറ്റില്ല. പകരം കെ.കെ ജയചന്ദ്രൻ സ്ഥാനാർഥിയാകും. സിപിഐഎം സെക്രട്ടറിയേറ്റ് തീരുമാനിച്ചു. നാളെത്തെ സംസ്ഥാന സമിതി യോ​ഗത്തിന് ശേഷമായിരിക്കും സ്ഥാനാർത്ഥിത്വം സംബന്ധിച്ച ഔദ്യോ​ഗിക അറിയിപ്പ് ഉണ്ടാകുക.

ഉടുമ്പൻചോലയിൽ എംഎം മണിക്ക് പകരം കെ കെ ജയചന്ദ്രനെ സ്ഥാനാർത്ഥിയാക്കാനുള്ള സിപിഐഎം സംസ്ഥാന നേതൃത്വത്തിന്റെ നീക്കത്തിൽ ഇടുക്കി ജില്ലാ നേതൃത്വത്തിന് അതൃപ്തി അറിയിച്ചിരുന്നു. വിജയ സാധ്യത പരിഗണിച്ച് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നൽകിയത് എം എം മണിയുടെ പേര് മാത്രമായിരുന്നു. വിജയ സാധ്യത കൂടുതൽ എംഎം മണിക്കാണെന്നും ‌‌എംഎം മണി അല്ലെങ്കിൽ തിരിച്ചടി ഉണ്ടാകുമെന്നും ഇടുക്കി ജില്ലാ നേതൃത്വം പറയുന്നു.

എന്നാൽ, എംഎം മണിയുടെ പ്രസംഗങ്ങൾ പാർട്ടിക്ക് പ്രതിസന്ധി ഉണ്ടാക്കുമോ എന്നാണ് സംസ്ഥാന നേതൃത്വത്തിൻ്റെ ആശങ്ക. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകൾ പരിശോധിക്കുമ്പോൾ കുത്തക മണ്ഡലമായ ഉടുമ്പൻചോലയിൽ തിരിച്ചടിയുണ്ടാകുന്ന സാഹചര്യമായിരുന്നു. ഇത് മറികടക്കണമെങ്കിൽ എംഎം മണിയെപ്പോലെ ശക്തനായ സ്ഥാനാർഥി വരണമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ അഭിപ്രായം. ഇതിന്റെ അടിസ്ഥാനത്തിലാണ് എംഎം മണിയെന്ന ഒറ്റപ്പേരിലേക്ക് ജില്ലാ നേതൃത്വം പോയത്. തുടർന്ന് പ്രചാരണം തുടങ്ങുകയും ചെയ്തിരുന്നു. എന്നാൽ കെ.കെ ജയചന്ദ്രനെ തന്നെ മത്സര രം​ഗത്തിറക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.

അതേസമയം, മട്ടന്നൂരിൽ നിന്ന് പേരാവൂരിലേക്കുള്ള മാറ്റത്തിലെ കെകെ ശൈലജയുടെ കടുത്ത നീരസത്തിന് പിന്നാലെയാണ് പേരാവൂരിൽ തന്നെ ശൈലജ മത്സരിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനമായത്. സുരക്ഷിത മണ്ഡലമായ മട്ടന്നൂരിൽനിന്ന് പേരാവൂരിലേക്ക് മാറുമ്പോൾ ശൈലജയെ ഒതുക്കാനാണെന്ന സംശയവും ബലപ്പെടുന്നു. കൂടാതെ, എം.വി ഗോവിന്ദന് പകരം തളിപ്പറമ്പ് മണ്ഡലത്തിൽ ഭാര്യ പികെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിൽ സമൂഹമാധ്യമങ്ങളിൽ എതിർപ്പ് ഉയരുകയാണ്.

CPI(M) to continue in power; Candidates selected, official announcement after state committee meeting

More Stories from this section

family-dental
witywide