ക്രൂ 11 ദൗത്യസംഘം നാളെ ഭൂമിയിലേക്ക് മടങ്ങും; ബഹിരാകാശ നിലയത്തിന്റെ ചുമതല കൈമാറി

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യം പൂർത്തിയാക്കി നാലംഗ ക്രൂ 11 സംഘം ജനുവരി 14-ന് ഭൂമിയിലേക്ക് മടങ്ങും. അമേരിക്കൻ സമയം വൈകുന്നേരം 5 മണിക്കാണ് സംഘം മടക്കയാത്ര ആരംഭിക്കുക. ഇന്ത്യൻ സമയം ജനുവരി 15-ന് പുലർച്ചെ 3:30-ഓടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള അൺഡോക്കിംഗ് (Undocking) നടപടികൾ ആരംഭിക്കും. ഒരു ബഹിരാകാശ സഞ്ചാരിയുടെ ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് നേരത്തെയുള്ള ഈ മടക്കം നിശ്ചയിച്ചിരിക്കുന്നത്.

യാത്രയ്ക്ക് മുന്നോടിയായി ബഹിരാകാശ നിലയത്തിൽ വെച്ച് സംഘത്തിന് വികാരനിർഭരമായ യാത്രയയപ്പാണ് നൽകിയത്. നിലയത്തിന്റെ ചുമതല നാസ കമാൻഡർ മൈക്ക് ഫിൻക്, റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിന്റെ സെർഗെ കുഡ്-സ്‌വേർചോവിന് ഔദ്യോഗികമായി കൈമാറി. വിടവാങ്ങൽ ചടങ്ങുകൾക്ക് ശേഷം മടക്കയാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ സംഘം പൂർത്തിയാക്കി കഴിഞ്ഞു.

സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകത്തിലാണ് സഞ്ചാരികൾ ഭൂമിയിലേക്ക് എത്തുന്നത്. ജനുവരി 15-ന് പേടകം ഭൂമിയിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാലിഫോർണിയ തീരത്തിനടുത്ത് ശാന്തസമുദ്രത്തിലാണ് പേടകം ലാൻഡ് ചെയ്യുക. സഞ്ചാരികളെ സ്വീകരിക്കുന്നതിനായി നാസയുടെയും സ്പേസ് എക്സിന്റെയും പ്രത്യേക സംഘങ്ങൾ പസഫിക് സമുദ്രത്തിൽ സജ്ജമായിക്കഴിഞ്ഞു.

More Stories from this section

family-dental
witywide