എൻഡിഎയിൽ പ്രതിസന്ധി; ട്വൻ്റി 20 ഏറ്റുമാനൂർ സ്ഥാനാർത്ഥി വീണാ നായർക്ക് വോട്ടില്ല

കൊച്ചി: എൻഡിഎയിൽ വീണ്ടും പ്രതിസന്ധി. ട്വന്റി20 ഏറ്റുമാനൂരിലെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്ന നടി വീണാ നായര്‍ക്ക് വോട്ട് ഇല്ല. കോട്ടയം പരിപ്പിലാണ് വീണാ നായരുടെ വീട്. വോട്ട് ചേര്‍ക്കാനുള്ള സാധ്യതകള്‍ നേതൃത്വം പരിശോധിക്കുകയാണ്. കിഴക്കമ്പലത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സാബു ജേക്കബായിരുന്നു വീണയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം, പഠന സമയത്ത് എസ്എഫ്‌ഐ ആയിരുന്നുവെന്നും അഭിനയത്തിലേക്ക് ഇറങ്ങിയ ശേഷം പ്രത്യക്ഷമായല്ലെങ്കിലും സാമൂഹിക രംഗങ്ങളില്‍ ഇടപെട്ടിരുന്നു. പാര്‍ട്ടി പിന്തുണ നല്‍കുമ്പോള്‍ ഇതുവരെ ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും. അതിനുള്ള നല്ല മാധ്യമമായാണ് ട്വന്റി 20യെ കാണുന്നതെന്നും വീണാ നായര്‍ പറഞ്ഞിരുന്നു.

അതേസമയം, ട്വൻ്റി20 പെരുമ്പാവൂരിലെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്ന നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടേഴ്സ് ലിസ്റ്റില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പുതിയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടന്നിരുന്നു.

Crisis in NDA; Twenty20 Ettumanoor candidate Veena Nair has no votes

More Stories from this section

family-dental
witywide