അമേരിക്ക – ഇറാൻ – ഇറാൻ സംഘർഷവും തുടർന്ന് ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതും കാരണം ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇടിവ്. റെക്കോഡ് തകർച്ചയ്ക്ക് തൊട്ടടുത്തുള്ള ഇന്ത്യൻ രൂപ തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ ഡോളറിനെതിരേ രൂപയുടെ മൂല്യം 47 പൈസ ഇടിഞ്ഞ് 92.21 രൂപയിലെത്തി. കഴിഞ്ഞയാഴ്ച രൂപ എക്കാലത്തെയും താഴ്ന്ന് നിലയായ 92.31 രൂപയിലെത്തിയിരുന്നു. നിലവിൽ അന്താരാഷ്ട്ര വിപണിയിൽ ബാരലിന് 110 ഡോളറാണ് ക്രൂഡ് ഓയിൽ വില.
ഈ സാഹചര്യത്തിലാണ് ഇന്ത്യൻ ഓഹരിവിപണിയിലും തിങ്കളാഴ്ച വൻ തകർച്ചയാണ് നേരിട്ടത്. ക്രൂഡ് ഓയിൽ വില നൂറുഡോളറിന് മുകളിൽ തുടരുകയാണെങ്കിൽ രൂപയുടെ മൂല്യം ഇനിയും ഇടിഞ്ഞേക്കാമെന്നാണ് സാമ്പത്തിക വിദഗ്‌ധരുടെ വിലയിരുത്തൽ. കഴിഞ്ഞ വെള്ളിയാഴ്ചയ്ക്ക് ശേഷം മാത്രം ക്രൂഡ് ഓയിൽ വിലയിൽ 28 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്.
Crude oil prices surge amid conflict; Rupee plunges











