ഡാലസ് കേരള അസോസിയേഷൻ സുവർണ്ണ ജൂബിലി- ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ ജനുവരി 10-ന്

ഡാലസ്: കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ 50-ാം വാർഷികാഘോഷങ്ങൾക്കും ക്രിസ്മസ്-പുതുവത്സര പരിപാടികൾക്കും ജനുവരി 10-ന് തുടക്കമാകും. ഗാർലൻഡിലെ എംജിഎം ഓഡിറ്റോറിയത്തിൽ വെച്ച് വൈകുന്നേരം ആറ് മണി മുതൽ 8:30 വരെ പ്രസിഡന്റ് പ്രദീപ് നാഗനൂലിന്റെ അധ്യക്ഷതയിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങിൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഷിജു അബ്രഹാമിന്റെ നേത്ര്വത്വത്തിലുള്ള പുതിയ ഭരണസമിതിയും ചുമതലയേൽക്കും.

ഇന്ത്യൻ കായികരംഗത്തെ ഇതിഹാസ ദമ്പതികളായ പത്മശ്രീ ഷൈനി വിത്സനും വിത്സൻ ചെറിയാനുമാണ് ആഘോഷ പരിപാടികളിലെ മുഖ്യാതിഥികൾ. ഒളിമ്പ്യനും അർജുന അവാർഡ് ജേതാവുമായ ഷൈനി വിത്സനും, മുൻ അന്താരാഷ്ട്ര നീന്തൽ താരവും അർജുന അവാർഡ് ജേതാവുമായ വിത്സൻ ചെറിയാനും പങ്കെടുക്കുന്നത് സുവർണ്ണ ജൂബിലി വർഷത്തിന് ഏറെ മാറ്റുകൂട്ടുമെന്ന് പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ പറഞ്ഞു.

സാംസ്കാരിക സമ്മേളനത്തിന് പുറമെ ആര്ട്ട് ഡയറക്ടർ സുബി ഫിലിപ്പ്, ട്രഷറർ ദീപക് നായർ എന്നിവരുടെ നേത്ര്വത്വത്തിൽ ഡാലസിലെ കലാപ്രതിഭകൾ അണിനിരക്കുന്ന കലാപ്രകടനങ്ങൾ അരങ്ങേറും. ആവേശം പകരുന്ന നൃത്തപരിപാടികൾ, കരോൾ ഗീതങ്ങൾ, ക്രിസ്മസ് വരവേൽപ്പിന്റെ ഭാഗമായുള്ള ഗാനാലാപനം, ഫാഷൻ ഷോ, വർണ്ണാഭമായ ഫാഷൻ ഷോ, തുടങ്ങി വിവിധ പരിപാടികളും ഒരുക്കിയിട്ടുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി വിഭവസമൃദ്ധമായ ക്രിസ്മസ്-പുതുവത്സര ഡിന്നറും ഉണ്ടായിരിക്കും.

1976-ൽ പ്രവർത്തനമാരംഭിച്ച കേരള അസോസിയേഷൻ ഓഫ് ഡാലസ്, അരനൂറ്റാണ്ടിന്റെ ചരിത്രമുറങ്ങുന്ന ഈ സുവർണ്ണ ജൂബിലി വർഷം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണെന്ന് സെക്രട്ടറി മൻജിത് കൈനിക്കര അറിയിച്ചു. കൂടുതൽ വിവരങ്ങൾ കേരളം അസോസിയേഷൻ ഓഫീസുമായോ ഭാരവാഹികളുമായോ ബന്ധപ്പെടമെന്ന് സംഘാടകർ അറിയിച്ചു.

Dallas Kerala Association Golden Jubilee- Christmas-New Year Celebrations on January 10

Also Read

More Stories from this section

family-dental
witywide