ഹലോ പേര് ജോസഫ് എന്നാണോ! ജോസഫ് നാമധാരികളുടെ കൂട്ടായ്മ ഒരുക്കി ഡാളസ് ഇടവക

ജോക്കുട്ടി മേലേടത്ത്

ഡാളസ്: ഡാളസ് ക്രിസ്തു രാജ ക്നാനായ കത്തോലിക്ക ഇടവയിൽ വി. യൗസേപ്പിതാവിന്റെ മരണത്തിരുന്നാളും ജോസഫ് നാമധാരികളുടെ സംഗമവും ഏറെ ഭക്തിനിർഭരമായി ആഘോഷിച്ചു. തീരുന്നാൾ തീരുകർമ്മൾക്ക് കോട്ടയം അതിരൂപത വികാരി ജനറൽ റവ.ഫാ.തോമസ് ആനിമൂട്ടിൽ നേതൃത്വം നൽകി. സെന്റ്.ജോസഫ് കൂടാരയോഗം അംഗങ്ങളും മറ്റ് അനേകം വിശ്വാസികളും തിരുനാൾ ഏറ്റെടുത്ത് നടത്തി. അന്നേ ദിവസം റ്റെസിൻ ബൈജൂ ആലപാട്ട് വരച്ച വി. യൗസേപ്പിതാവിന്റെ ചിത്രം വിൻസെന്റ് ഡി പോൾ സൊസൈറ്റിക്ക് ഫണ്ട് റെയിസിങ്ങ് ഭാഗമായി നൽകി. എല്ലാവർക്കും നേർച്ച അപ്പം നൽകപ്പെട്ടു.

കുട്ടികളും മുതിർന്നവരും അടക്കം ജോസഫ് നാമധാരികളുടെ കൂട്ടായ്മ തിരുനാളിനോട് അനുബന്ധിച്ച് നടത്തപ്പെട്ടു. തീരുന്നാളിനോട് അനുബന്ധിച്ച് വിൻസെന്റ് ഡി പോൾ സെസൈറ്റിയുടെ നേതൃത്വത്തിൽ വിത്ത് മഹോത്സവം ചാരിറ്റി ഫണ്ട് റെയിസിങ്ങ് ഭാഗമായി നടത്തപെട്ടു.

More Stories from this section

family-dental
witywide