യുഎസിൻ്റെ എമോറി സർവകലാശാലയിൽ നിന്ന് ഇറാനിലെ ഉന്നത ഉദ്യോഗസ്ഥനും സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയുമായ അലി ലാറിജാനിയുടെ മകൾ ഡോ. ഫാത്തിമ അർദെഷിർ ലാറിജാനിയെ പുറത്താക്കി. സർവകലാശാലയുടെ വിൻഷിപ്പ് ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്‌റ്റന്റ് പ്രഫസറായി ജോലി ചെയ്യുകയായിരുന്നു ഇവർ. നിലവിൽ സർവകലാശാല വെബ്സൈറ്റിൽ നിന്നും ഫാത്തിമയുടെ വിവരങ്ങളും നീക്കം ചെയ്തിട്ടുണ്ട്.
ഇറാനിലെ ജനകീയ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിൽ ലാറിജാനി വഹിക്കുന്ന പങ്ക് ചൂണ്ടിക്കാട്ടി അമേരിക്കയിൽ ശക്തമായ ജനരോഷം ഉയരുകയും ഫാത്തിമയുടെ നിയമനത്തിനെതിരെ ജനുവരി 19ന് സർവകലാശാലയ്ക്ക് മുന്നിൽ ഇറാനിയൻ – അമേരിക്കൻ വംശജർ വൻ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. യുഎസ് ജനപ്രതിനിധി ബഡ്‌ഡി കാർട്ടർ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും ഇവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. ഇതേ തുടർന്നാണ് ലാറിജാനിയെ സർവകലാശാലയിൽ നിന്ന് പുറത്താക്കിയത്. ഭീകരവാദത്തെയും മനുഷ്യാവകാശ ലംഘനങ്ങളെയും പിന്തുണയ്ക്കുന്ന ഭരണകൂടത്തിന്റെ ഭാഗമായവർക്ക് അമേരിക്കൻ സ്ഥാപനങ്ങളിൽ സ്ഥാനമില്ലെന്ന നിലപാടിലാണ് സർവകലാശാല ഈ തീരുമാനം.
Daughter of top Iranian official expelled from US university












