തവനൂരിൽ കോൺഗ്രസും ബിജെപിയും തമ്മിലാണ് ഡീൽ – കെ ടി ജലീൽ

തവനൂരിൽ യുഡിഎഫും ബിജെപിയും തമ്മിലാണ് ഡീൽ എന്നും യുഡിഎഫുകാർ ആണ് ഡീലിൻ്റെ ആളുകളെന്നും കെ ടി ജലീൽ. എന്നെ ഒന്നാമത് ബിജെപിക്കാർക്ക് ഇഷ്ടമല്ല. ബിജെപിക്ക് വോട്ടു കൂടുമ്പോൾ എൻ്റെ ലീഡ് വർധിക്കുമെന്നാണ് ചരിത്രം. യുഡിഎഫിന് ബിജെപിയുമായി മുൻപും ഡീൽ ഉണ്ടായിട്ടുണ്ട്. മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാർഥിയെ പിൻവലിച്ചത് ആർക്കു വേണ്ടിയാണെന്നും മഞ്ചേശ്വരത്ത് എസ്ഡിപിഐ വോട്ട് വേണ്ടെന്ന് യുഡിഎഫ് പറയുമോയെന്നും കെടി ജലീൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

പേരാമ്പ്രയിലെ സ്ഥാനാർഥി നിർണയം വനിത മുസ്‌ലിം ലീഗിനെ മറികടന്നാണ് മുസ്ലിം ലീഗ് തീരുമാനിച്ചിരിക്കുന്നത്. പോഷക സംഘടനാ ഭാരവാഹികൾക്ക് സീറ്റ് നൽകുന്നതാണ് ലീഗ് രീതി. ലീഗിലെ ചിലരുടെ ആഗ്രഹങ്ങൾക്കും അഭിലാഷങ്ങൾക്കും അനുസരിച്ച് സീറ്റ് നൽകിയത് ശരിയായില്ലെന്നും തീരുമാനം വനിതാ ലീഗിനെ ദുർബലമാക്കുമെന്നും കെ ടി ജലീൽ കൂട്ടിച്ചേർത്തു.

Deal between Congress and BJP in Tavanur – KT Jaleel

More Stories from this section

family-dental
witywide