ടെഹ്റാൻ: ഇസ്രയേലും അമേരിക്കയും സംയുക്തമായി ഇറാനെതിരെ നടത്തുന്ന ആക്രമണത്തിൽ മരണസംഖ്യ ഉയരുന്നു. ആക്രമണത്തിൽ ടെഹ്റാനിൽ 40 സ്കൂൾ വിദ്യാർഥിനികൾ ഉൾപ്പെടെ 61 പേർ കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക ന്യൂസ് ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തു. മിനാബ് പ്രദേശത്തെ പെൺകുട്ടികളുടെ സ്‌കൂളിന് നേരെയാണ് ആക്രമണമുണ്ടായത്.
ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ ഒരു വ്യോമതാവളം സ്ഥിതി ചെയ്യുന്ന മേഖലയാണ് മിനാബ്. ആദ്യം, ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള ഖമനയിയുടെ ഔദ്യോഗിക ഓഫീസിന് സമീപത്താണ് ആക്രമണം റിപ്പോർട്ട് ചെയ്‌തത്. പിന്നാലെ രാജ്യവ്യാപകമായി നിരവധി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യുകയാണ്.
Death toll rises; 61 people lost their lives in Israeli attack; most of the victims were children









