ബിജെപിലേയ്ക്ക് വരാൻ നേതാക്കളുമായി ചർച്ച ചെയ്തെന്നു വെന്ന ആരോപണം; ഇ.പി ജയരാജൻ നൽകിയ മാനനഷ്ട കേസിൽ ശോഭ സുരേന്ദ്രന് സമ്മൻസ് അയച്ച് കോടതി

മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ഇ.പി ജയരാജൻ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ശോഭാ സുരേന്ദ്രന് എതിരായി നൽകിയ മാനനഷ്ടക്കേസിൽ ഹാജരാകണമെന്ന് ഉത്തരവ് ചെയ്‌ത്‌ ശോഭ സുരേന്ദ്രന് സമ്മൻസ് അയച്ചു. 2024-ൽ ഫയൽ ചെയ്ത ശോഭാ സുരേന്ദന് എതിരായ മാനനഷ്ടക്കേസ് അനന്തമായി നീണ്ടു പോകുന്നു എന്ന് പരാതിപ്പെട്ട് ഇ .പി ജയരാജൻ ഈ വർഷം ഫെബ്രുവരി മാസത്തിൽ വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരുന്നു.

തുടർന്ന് ഹൈക്കോടതി ഫെബ്രുവരി 19 -ാം തിയതി ലെ ഉത്തരവിൽ കണ്ണൂർ കോടതിയിലെ കേസ് അടിയന്തിരമായി തീർപ്പാക്കാൻ നിർദേശം നൽകിയിരുന്നു. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് ശോഭാ സുരേന്ദ്രൻ ഉടൻ തന്നെ കോടതിയിൽ ഹാജരാകണമെന്ന് കാണിച്ച് സമ്മൻസ് അയച്ചത്.

2024 ഏപ്രിലിൽ ഇ .പി ജയരാജൻ ബിജെപിലേയ്ക്ക് വരാൻ ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കളുമായി ചർച്ച ചെയ്തു എന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചതിനെതിരെയാണ് ഇ .പി ജയരാജൻ കോടതിയെ സമീപിച്ചത്. കേസ് ഉടനടി തെളിവെടുത്ത് തീർപ്പാക്കണമെന്നാണ് ഹൈക്കോടതി നിർദേശം.

Defamation case filed by EP Jayarajan; Shobha Surendran ordered to appear in court

Also Read

More Stories from this section

family-dental
witywide