മാനനഷ്ട കേസ്; എംഎ ഷഹനാസ് കോടതിയിൽ കീഴടങ്ങി

മാനനഷ്ട കേസിൽ കോൺ​ഗ്രസ് വനിതാ നേതാവ് എംഎ ഷഹനാസ് കീഴടങ്ങി. എഴുത്തുകാരൻ വിആർ സുധീഷ് നൽകിയ മാനനഷ്ട കേസിലാണ് കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജീസ്ട്രേറ്റ് കോടതി മുമ്പാകെ എംഎ ഷഹനാസ് കീഴടങ്ങിയത്. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്നാണ് കീഴടങ്ങിയത്.

2022-ലായിരുന്നു കേസിനാസ്‌പദമായ സംഭവം. സാമൂഹികമാധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് വി.ആർ. സുധീഷ് ഷഹനാസിനെതിരേ മാനനഷ്ടക്കേസ് ഫയൽചെയ്തത്. അപകീർത്തികരമായ പരാമർശങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്നും 25 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നുമായിരുന്നു ആവശ്യം.

Defamation case filed by writer VR Sudheesh; MA Shahnaz surrenders in court

More Stories from this section

family-dental
witywide