ഡൽഹിയ്ക്ക് ആശ്വാസം; മഴ ലഭിച്ചതിനാൽ വായുഗുണനിലവാരം മെച്ചപ്പെട്ടു

ഡൽഹിയ്ക്ക് വായുമലിനീകരണത്തിൽ നിന്ന് താത്‌കാലിക ആശ്വാസം. വെള്ളിയാഴ്‌ച മഴ പെയ്‌തതിനാൽ ഡൽഹിയിലെ വായു ഗുണനിലവാരം (എക്യുഐ) മെച്ചപ്പെട്ടു. 192 ആണ് ശനിയാഴ്ച രേഖപ്പെടുത്തിയ എക്യുഐ. ‘ശരാശരി’ വിഭാഗത്തിലാണിത്. മൂന്ന് മാസത്തിന് ശേഷമാണ് എക്യുഐയിലെ ഈ മാറ്റം. വെള്ളിയാഴ്‌ച്ച 13.2 മില്ലിമീറ്റർ മഴയാണ് ഡൽഹിയിൽ പെയ്തത്. മഴ പെയ്തതോടെ രാജ്യതലസ്ഥാനത്തെ തണുപ്പും വർധിച്ചിട്ടുണ്ട്.

അതേസമയം, ഹിമാലയൻ സംസ്ഥാനങ്ങളിലെ മഞ്ഞുവീഴ്‌ച ശക്തമായി തുടരുകയാണ്. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ കനത്ത മഞ്ഞുവീഴ്‌ച മൂലം ജനജീവിതം തടസപ്പെട്ടു. പല പ്രദേശങ്ങളിലും കുടിവെള്ള, വൈദ്യുതി വിതരണത്തിന് തടസം നേരിട്ടു.

ഹിമാചൽ പ്രദേശ് തലസ്ഥാനമായ ഷിംല ഉൾപ്പെടെ മഞ്ഞുപാളികളാൽ മൂടപ്പെട്ടു. മണാലിയിൽ ശക്തമായ മഞ്ഞുവീഴ്‌ചമൂലം വിനോദസഞ്ചാരികളുടെ വാഹനങ്ങളുൾപ്പെടെ കുടുങ്ങിക്കിടക്കുകയാണ്. ജമ്മുകശ്മ‌ീരിൽ മഞ്ഞുവീഴ്ച‌യിൽ കുറവുണ്ടായതിനാൽ ശ്രീനഗർ വിമാനത്താവളം വീണ്ടും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.

Delhi gets relief; air quality improves due to rain

More Stories from this section

family-dental
witywide