ഡൽഹി ഉണർന്നത് ഈ സീസണിലെ ഏറ്റവും തണുപ്പുള്ള പ്രഭാതത്തിലേക്ക്; താപനില 4.2 ഡിഗ്രി സെൽഷ്യസ്

ന്യൂഡൽഹി: രാജ്യ തലസ്ഥാനമായ ഡൽഹി ഇന്ന് ഉണർന്ന് എഴുന്നേറ്റത് ഈ സീസണിലെ ഏറ്റവും തണുപ്പുള്ള പ്രഭാതത്തിലേക്ക്. സഫ്ദർജംഗ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ ഇന്ന് രേഖപ്പെടുത്തിയ 4.2 ഡിഗ്രി സെൽഷ്യസ് ആണ് ഈ ശൈത്യകാലത്തെ ഏറ്റവും താഴ്ന്ന താപനില.

ഈ സീസണിലെ ശരാശരി താപനിലയേക്കാൾ 2.7 ഡിഗ്രി സെൽഷ്യസ് കുറവാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിലെ ഏറ്റവും തണുപ്പുള്ള ജനുവരി പ്രഭാതമാണിത്. പാലം (4.5°C), ലോധി റോഡ് (4.7°C), ആയനഗർ (4.5°C), റിഡ്ജ് (5.3°C) എന്നിവിടങ്ങളിലും അതിശൈത്യം അനുഭവപ്പെട്ടു.

കഴിഞ്ഞ വർഷങ്ങളിലെ ഏറ്റവും തണുപ്പുള്ള ജനുവരി ദിനം 2024 ജനുവരി 15 ന് രേഖപ്പെടുത്തിയിരുന്നു, അന്ന് ഏറ്റവും കുറഞ്ഞ താപനില 3.3 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നിരുന്നു.

അതേസമയം, കടുത്ത മൂടൽമഞ്ഞ് മൂലം ദൂരക്കാഴ്ച കുറഞ്ഞത് ഡൽഹി വിമാനത്താവളത്തിലെ പ്രവർത്തനങ്ങളെ ബാധിച്ചു. നിരവധി വിമാനങ്ങൾ വൈകുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്. കൊടുംതണുപ്പിനോപ്പം വായു മലിനീകരണവും രൂക്ഷമായി ഡൽഹിയിൽ പിടിമുറുക്കിയിട്ടുണ്ട്. വായു ഗുണനിലവാര സൂചിക (AQI) 366 എന്ന ‘വളരെ മോശം’ (Very Poor) വിഭാഗത്തിലാണ് ഇപ്പോഴുള്ളത്.

ഡൽഹിയിൽ വരും ദിവസങ്ങളിലും ശീതതരംഗവും (Cold Wave) കനത്ത മൂടൽമഞ്ഞും തുടരാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Delhi woke up to its coldest morning of the season; temperature at 4.2 degrees Celsius

More Stories from this section

family-dental
witywide