മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്ന് ‘ഉടൻ പുറപ്പെടുക’; യുഎസ് പൗരന്മാർക്ക് അടിയന്തര നിർദേശം നൽകി സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ്

അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് മിഡിൽ ഈസ്റ്റിലെ നിരവധി രാജ്യങ്ങളിലുള്ള യുഎസ് പൗരന്മാരോട് “ഗുരുതര സുരക്ഷാ ഭീഷണികൾ” നിലനിൽക്കുന്നതിനാൽ “ഉടൻ പുറപ്പെടണമെന്ന് (DEPART NOW)” അടിയന്തര നിർദേശം നൽകി. കൗൺസുലർ കാര്യങ്ങളുടെ ചുമതലയുള്ള സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലെ ഉന്നത ഉദ്യോഗസ്ഥർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ നൽകിയ സന്ദേശത്തിലാണ് ഈ നിർദേശം വ്യക്തമാക്കിയിരിക്കുന്നത്.

ലഭ്യമായ വാണിജ്യ വിമാന സർവീസുകൾ ഉപയോഗിച്ച് ബെഹ്റെൻ, ഈജിപ്ത്, ഇറാൻ, ഇറാഖ്, ഇസ്രയേൽ, വെസ്റ്റ് ബാങ്ക്, ഗാസ, ജോർദാൻ, കുവൈറ്റ്, ലെബനൻ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, സിറിയ, യുഎഇ, യെമൻ എന്നീ രാജ്യങ്ങളിൽ നിന്ന് പുറപ്പെടണമെന്നാണ് നിർദേശം.“വാണിജ്യ മാർഗങ്ങളിലൂടെ യാത്ര ക്രമീകരിക്കാൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ സഹായം ആവശ്യമുള്ള അമേരിക്കക്കാർ വിദേശത്തുനിന്ന് +1-202-501-4444 എന്ന നമ്പറിലും, യുഎസ്, കാനഡ എന്നിവിടങ്ങളിൽ നിന്ന് +1-888-407-4747 എന്ന നമ്പറിലും 24 മണിക്കൂറും ബന്ധപ്പെടണം.

സമീപത്തുള്ള യുഎസ് എംബസിയിലോ കോൺസുലേറ്റിലോ നിന്നുള്ള ഏറ്റവും പുതിയ സുരക്ഷാ വിവരങ്ങൾ ലഭിക്കാൻ [http://step.state.gov](http://step.state.gov) ൽ രജിസ്റ്റർ ചെയ്യുക,” എന്ന് അസിസ്റ്റന്റ് സെക്രട്ടറി മോറ നംദാർ അറിയിച്ചു. യുഎസും ഇസ്രായേലും നടത്തിയ സൈനിക നടപടികൾക്ക് മറുപടിയായി ഇറാൻ മിഡിൽ ഈസ്റ്റിലെ വിവിധ രാജ്യങ്ങളിൽ, പ്രത്യേകിച്ച് യുഎസ് താവളങ്ങളെയും മറ്റും ലക്ഷ്യമാക്കി, ശക്തമായ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് ഈ അടിയന്തര നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിൽ പല രാജ്യങ്ങളും ഇതിനകം തന്നെ യുഎസ് പൗരന്മാരോട് സുരക്ഷിത സ്ഥാനങ്ങളിൽ തുടരാൻ നിർദേശിച്ചിരുന്നു.

‘Depart immediately’ from Middle East countries; State Department issues urgent directive to US citizens

More Stories from this section

family-dental
witywide