രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ജാമ്യം ലഭിച്ച വിധിയുടെ വിശദാംശങ്ങൾ പുറത്ത്

മൂന്നാം ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ജാമ്യം ലഭിച്ച വിധിയുടെ വിശദാംശങ്ങൾ പുറത്ത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ എല്ലാ ശനിയാഴ്ചയും ഹാജരാകണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും സമൂഹമാധ്യമ ഭീഷണിയും പാടില്ലെന്നും ജാമ്യം അനുവദിച്ച പത്തനംതിട്ട സെഷൻസ് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

രാഹുലിനെ എസ്ഐടിക്ക് കൂടുതൽ കസ്റ്റഡിയിൽ ആവശ്യമില്ലാത്ത സാഹചര്യത്തിൽ ജാമ്യം നൽകുന്നുവെന്നും പ്രതിഭാഗം ഹാജരാക്കിയ ഡിജിറ്റൽ രേഖകളടക്കം കൂടുതലായി പരിഗണിക്കേണ്ടത് കേസിന്‍റെ അടുത്ത ഘട്ടത്തിലാണെന്നും ജാമ്യ ഉത്തരവില്‍ പറയുന്നു. അന്വേഷണം പ്രാരംഭഘട്ടത്തിലാണ്, രാഹുലിന്‍റെ അറസ്റ്റ് നടപടി ക്രമങ്ങൾ പാലിച്ചല്ല എന്നും ഉത്തരവില്‍ പറയുന്നു.

കൂടാതെ, പീഡനം നടന്ന ശേഷം പരാതിക്കാരി മൊഴി നൽകാൻ വൈകി (ഒരു വർഷം, ഒൻപത് മാസം) എന്ന പ്രതിഭാഗത്തിന്‍റെ വാദവും കോടതി പരിഗണിച്ചു. അതുപോലെ, പരാതിക്കാരി വിദേശത്ത് ആയതിനാൽ എംഎൽഎ ജാമ്യത്തിൽ ഇറങ്ങിയാൽ ഭീഷണിപെടുത്തും എന്ന വാദം നിലനിൽക്കില്ലെന്നും കേസിൽ നേരിട്ടുള്ള മറ്റ് സാക്ഷികളും ഇല്ല അതുകൊണ്ടുതന്നെ എസ്ഐടി കസ്റ്റഡി ഇനി വേണ്ട ന അതിനാൽ ജാമ്യം അനുവദിക്കുന്നുവെന്നും ജാമ്യ ഉത്തരവില്‍ പറയുന്നു.

Details of the verdict granting bail to Rahul Mamkootathil MLA are out

More Stories from this section

family-dental
witywide