കോൺഗ്രസിനോട് ഇടഞ്ഞോ കെ സുധാകരൻ ? കെ സുധാകരൻ പുതിയ പാർട്ടി രൂപികരിക്കുമെന്ന് റിപ്പോർട്ട്

നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിൽ കടുത്ത അതൃപ്തിയിലായിരുന്ന കെ സുധാകരൻ കോൺഗ്രസ് വിടുമെന്ന് സൂചന. കെ സി വേണുഗോപാലിനെ ഫോണിൽ വിളിച്ച് സുധാകരൻ ഇക്കാര്യം അറിയിച്ചു . കെ സി വേണുഗോപാലിനോട് ഗുഡ് ബൈ പറഞ്ഞുവെന്നും എനിക്ക് എൻ്റെ വഴിയെന്ന് പറഞ്ഞുവെന്നും റിപ്പോർട്ടുകൾ. കെ എസ് സുധാകരൻ പുതിയ പാർട്ടി രൂപികരിക്കുമെന്നും വിവരം പുറത്തുവരുന്നുണ്ട്.

നിലപാട് വ്യക്തമാക്കാൻ ഇന്ന് 12 മണിക്ക് കെ സുധാകരൻ മാധ്യമങ്ങളെ കാണും. എംപിമാർ‌ മത്സരിക്കേണ്ടെന്ന അന്തിമ തീരുമാനത്തിൽ ഹൈക്കമാൻ‌ഡ് എത്തിയിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തെ നേരിട്ട് വിളിച്ചാണ് പാര്‍ട്ടി വിടുന്നുവെന്ന് കെ സുധാകരന്‍ അറിയിച്ചിരിക്കുന്നത്. പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിച്ചെന്ന് നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ.

Did K Sudhakaran break with Congress? Report says K Sudhakaran will form a new party

More Stories from this section

family-dental
witywide