മിസൈൽ ക്ഷാമം ചർച്ചയായോ? ട്രംപും പ്രതിരോധ സെക്രട്ടറിയും തമ്മിൽ വാക്കേറ്റമെന്ന റിപ്പോർട്ട് തള്ളി വൈറ്റ് ഹൗസ്

വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധത്തെ തുടർന്ന് അമേരിക്കയുടെ മിസൈൽ ശേഖരം ഗണ്യമായി കുറഞ്ഞതിനെച്ചൊല്ലി പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും തമ്മിൽ ക്യാമ്പ് ഡേവിഡിൽ നടന്ന യോഗത്തിൽ വാക്കേറ്റമുണ്ടായെന്ന റിപ്പോർട്ട് തള്ളി വൈറ്റ് ഹൗസ്. ദി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് അനുസരിച്ച്, പ്രധാന മിസൈലുകളുടെ ശേഖരം തീർന്നുവരുന്ന കാര്യം തന്നെ പൂർണമായി അറിയിക്കാത്തതിൽ ട്രംപ് ഹെഗ്‌സെത്തിനോട് അതൃപ്തി പ്രകടിപ്പിച്ചതായി പറയുന്നു.

ദീർഘദൂര കൃത്യതാ മിസൈലുകളുടെയും വ്യോമപ്രതിരോധ മിസൈലുകളുടെയും കുറവാണ് ഇറാനെതിരായ കൂടുതൽ വലിയ സൈനിക നടപടി താൽക്കാലികമായി മാറ്റിവെക്കാൻ കാരണമായതെന്നും റിപ്പോർട്ടിൽ പറയുന്നു. അഞ്ച് മാസത്തിലേറെയായി തുടരുന്ന യുദ്ധത്തിൽ അമേരിക്കൻ സൈന്യം വൻതോതിൽ മിസൈലുകൾ ഉപയോഗിച്ചതായും, ആദ്യ മാസത്തിൽ മാത്രം 850-ലധികം ടോമഹോക്ക് ക്രൂയിസ് മിസൈലുകളും 1,000-ത്തിലധികം പാട്രിയറ്റ്, THAAD ഇന്റർസെപ്റ്റർ മിസൈലുകളും 1,300-ലധികം ATACMS മിസൈലുകളും വിന്യസിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ATACMS മിസൈലുകളുടെ ശേഖരം ഏതാണ്ട് പൂർണമായും തീർന്നതായും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ ഈ വാർത്ത “100 ശതമാനം വ്യാജമാണ്” എന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലെവിറ്റ് വ്യക്തമാക്കി. ഞാൻ ക്യാമ്പ് ഡേവിഡിൽ പ്രസിഡന്റിനും പ്രതിരോധ സെക്രട്ടറിയുമൊപ്പമുണ്ടായിരുന്നു. റിപ്പോർട്ടിൽ പറയുന്ന സംഭവം ഒരിക്കലും നടന്നിട്ടില്ല. പ്രസിഡന്റിന് ഹെഗ്‌സെത്തിൽ പൂർണ വിശ്വാസമുണ്ട് എന്ന് അവർ എക്‌സിൽ കുറിച്ചു. പെന്റഗണും റിപ്പോർട്ട് നിഷേധിച്ചു. ആയുധശേഖരത്തെക്കുറിച്ച് ഹെഗ്‌സെത്ത് ആരെയും തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും പ്രതിരോധ വകുപ്പിനുള്ളിൽ ഭിന്നതയുണ്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും പെന്റഗൺ വക്താവ് ഷോൺ പാർനെൽ പറഞ്ഞു.

അതേസമയം, ഇറാൻ യുദ്ധത്തെ തുടർന്ന് കുറഞ്ഞ ആയുധശേഖരം പുനഃസ്ഥാപിക്കുന്നതിനും സൈനിക ചെലവുകൾ വഹിക്കുന്നതിനുമായി 67 ബില്യൺ ഡോളറിന്റെ അധിക ഫണ്ട് അനുവദിക്കണമെന്ന് അമേരിക്കൻ ഭരണകൂടം കോൺഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ പ്രതിരോധ ബജറ്റുമായി ബന്ധപ്പെട്ട ബിൽ കോൺഗ്രസിൽ കുടുങ്ങിക്കിടക്കുന്നതിനാൽ മിസൈൽ ഉൽപ്പാദനം വേഗത്തിലാക്കാനുള്ള നടപടികളും വൈകുകയാണ്.

Did Trump and Hegseth clash over shrinking US missile stockpiles? The White House responds

More Stories from this section

family-dental
witywide