വീണ്ടും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; കണ്ണൂരിൽ വയോധികന് നഷ്ടപ്പെട്ടത് ലക്ഷങ്ങൾ

സംസ്ഥാനത്ത് വീണ്ടും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്. കണ്ണൂരിൽ വയോധികൻ്റെ കൈയ്യിൽ നിന്ന് 45 ലക്ഷം രൂപ തട്ടി. തലശ്ശേരി സ്വദേശിയായ 77 കാരനാണ് പണം നഷ്ടമായത്. അനധികൃത പണമിടപാട് നടത്തി എന്ന് വിശ്വസിപ്പിച്ച് അറസ്റ്റ് വാറണ്ട് വാട്സ് ആപ്പ് വഴി അയച്ചു നൽകുകയായിരുന്നു. അറസ്റ്റ് ഒഴിവാക്കാൻ കൈയിലുള്ള പണം ഗവൺമെൻ്റ് അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നും വിശ്വസിപ്പിച്ചു.

ദിവസങ്ങൾക്ക് ശേഷമാണ് വയോധികൻ തട്ടിപ്പ് നടന്ന വിവരം ബന്ധുക്കളോട് പറയുന്നത്. സംഭവത്തിൽ കണ്ണൂർ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തട്ടിപ്പിന് പിന്നിൽ ആരാണെന്ന കൂടുതൽ വിവരങ്ങൾ ഒന്നും പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല.

Digital arrest scam again; Elderly man loses lakhs in Kannur

More Stories from this section

family-dental
witywide