ഷിക്കാഗോ രൂപത സില്‍വര്‍ ജൂബിലി കണ്‍വന്‍ഷന്‍ : ”താളവിസ്മയവുമായി പദ്മശ്രീ ജയറാമും, സ്റ്റീഫന്‍ ദേവസിയും

ഷോളി കുമ്പിളുവേലി

ന്യൂയോര്‍ക്ക് : ഷിക്കാഗോ സിറോ മലബാര്‍ രൂപതയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, നാലു ദിവസം നീണ്ടു നില്‍ക്കുന്ന സിറോ മലബാര്‍ കണ്‍വന്‍ഷന്റെ സന്ധ്യകളെ ആസ്വാദ്യകരമാക്കാന്‍ വിവിധ കലാപരിപാടികളും അണിയറയില്‍ ഒരുങ്ങുന്നു. ഇതില്‍, കണ്‍വന്‍ഷന്‍ തുടങ്ങുന്ന 9-ാം തീയതി വ്യാഴാഴ്ച രാത്രി പ്രശസ്ത സിനിമ താരം പദ്മശ്രീ ജയറാമും, സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിയും ചേര്‍ന്നൊരുക്കുന്ന താള വിസ്മയം എടുത്തുപറയേണ്ടതാണ്.

താളവിസ്മയത്തില്‍, വിവിധ ഇടവകകളില്‍ നിന്നുള്ള നൂറിലേറെ ചെണ്ട കലാകാരന്മാരുള്‍പ്പെട്ട ‘സീറോ ബീറ്റ്‌സ്’ ( Syro Beats), അനുഗ്രഹീത കലാകാരന്‍ പത്മശ്രീ ജയറാമിനൊപ്പം ചെണ്ടയില്‍ താളമിടുമ്പോള്‍, സ്റ്റീഫന്‍ ദേവസ്സി കീറ്റാറില്‍ (കീബോര്‍ഡ്, ഗിറ്റാര്‍) സംഗീതത്തിന്റെ മാസ്മരികത സൃഷ്ടിക്കും.

വെള്ളിയാഴ്ച രാവിലെ നടക്കുന്ന പ്രദക്ഷിണത്തിനു മുന്‍പും സിറോ ബീറ്റ്സ് കലാകാരമ്മാര്‍ അവതരിപ്പിക്കുന്ന മെഗാചെണ്ടമേളം ഉണ്ടായിരിക്കും. ഷിക്കാഗോ രൂപതയിലെ വിവിധ ഇടവകകളില്‍നിന്നുമുള്ള ചെണ്ട ടീമുകള്‍ക്കും ഈ വാദ്യമേളത്തില്‍ പങ്കെടുക്കാന്‍ സാധിക്കും.

രൂപതയുടെ ഭാഗമായ വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍, വെള്ളിയാഴ്ച (ജൂലൈ 10) വൈകുന്നേരം നടക്കുന്ന, ക്രിസ്ത്യാനികളുടെ തനതു പാരമ്പര്യ കലാരൂപമായ
മാര്‍ഗംകളിയില്‍, രൂപതയിലെ എല്ലാ ഇടവകകളില്‍ നിന്നുമുള്ള വനിതകള്‍ക്കും പങ്കെടുക്കാവുന്നതാണ്. കൂടാതെ വെള്ളിയാഴ്ച വൈകുന്നേരം നടത്തുന്ന പാരിഷ് ഫെസ്റ്റില്‍ എല്ലാ ഇടവകകള്‍ക്കും വൈവിധ്യമാര്‍ന്ന കലാരൂപങ്ങളിലൂടെ അവരുടെ വിശ്വാസവും, കഴിവുകളും വേദിയില്‍ അവതരിപ്പിക്കുന്നതിനുള്ള അവസരവുമുണ്ടായിരിക്കും.

ഇതിനുപുറമെ, കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വിവിധ സ്‌പോര്‍ട്‌സ്, ഗെയിംസ്, ഡാന്‍സ് പ്രോഗ്രാമുകളിലും ഭാഗഭാക്കാവാന്‍ സാധിക്കും.

താളവിസ്മയത്തില്‍ പങ്കെടുക്കാന്‍ ബന്ധപ്പെടുക :

ജോസ്മന്‍ കരേടന്‍ – 954 558 2245,
സ്‌കറിയാകുട്ടി തോമസ് -847 910 6487

മെഗാ മാര്‍ഗംകളിയില്‍ പങ്കെടുക്കാന്‍ :
റോസ് വടകര – 708 662 0774,
ഷീബ ഷാബു – 630 730 622.
പാരിഷ് ഫെസ്റ്റിനെപ്പറ്റി കൂടുതല്‍ അറിയുവാന്‍ :
ജൂഡി തോമസ് : 317 490 5839
കണ്‍വന്‍ഷന്‍ സംബന്ധിച്ച പൊതുവായ അന്വേഷണങ്ങള്‍ക്ക് : ബിജി സി
മാണി (കണ്‍വന്‍ഷന്‍ ചെയര്‍മാന്‍) : 847 650 1398. ബീന വള്ളിക്കളം
(സെക്രട്ടറി) : 773 507 5334

ഷിക്കാഗോയിലെ പ്രശസ്തമായ മക്കോര്‍മിക് പ്ലേസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ (McCormick Place) ജൂലൈ 9,10,11,12 (വ്യാഴം, വെള്ളി, ശനി,ഞായര്‍) തീയതികളിലാണ് സിറോ മലബാര്‍ യുഎസ്എ കണ്‍വെന്‍ഷന്‍ നടക്കുന്നത്. ഇതോടൊപ്പം രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക ജൂബിലിയും ആഘോഷിക്കുന്നു.

കണ്‍വന്‍ഷന്റെ രജിസ്ട്രേഷന്‍ മികച്ച നിലയില്‍ പുരോഗമിക്കുന്നു. ഇടവകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന കണ്‍വന്‍ഷനിലും, അതോടൊപ്പമുള്ള ആത്മീയ, സാംസ്‌കാരിക, പൈതൃക കൂട്ടായ്മകളിലും ഭാഗഭാക്കാവാന്‍ എല്ലാ വിശ്വാസികളെയും രൂപതാ അധ്യക്ഷന്‍ മാര്‍ ജോയ് ആലപ്പാട്ട് ആഹ്വാനം ചെയ്യുന്നു.

കണ്‍വന്‍ഷനെ കുറിച്ചു കൂടുതല്‍ അറിയുവാനും, രജിസ്റ്റര്‍ ചെയ്യുവാനും
താഴെ പറയുന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക :
www.syroconvention.org.

Diocese of Chicago Silver Jubilee Convention: ”Padmashri Jayaram and Stephen Devassi will be there.

More Stories from this section

family-dental
witywide