സന്ദീപ് വാര്യരെ തൃക്കരിപ്പൂരിൽ സ്ഥാനാർഥിയാക്കാനുള്ള കോൺഗ്രസ് നീക്കത്തിൽ കാസർഗോഡ് ഡിസിസിയിൽ ഭിന്നത

സന്ദീപ് വാര്യരുടെ കാസർഗോഡ് തൃക്കരിപ്പൂരിലെ സ്ഥാനാർത്ഥ്വത്തെ അംഗീകാരിക്കാതെ വേണ്ടെന്ന് ഡിസിസി നേതൃത്വം. സന്ദീപിനെ സ്ഥാനാർഥിയാക്കുന്നതിൽ ജില്ലയിൽ ബാലകൃഷ്ണൻ പെരിയയ്ക്കും അതൃപ്‌തിയുണ്ട്. നാളെ ഡിസിസിയിലും ഇതുമായി ബന്ധപ്പെട്ട അടിയന്തരയോഗം നടക്കും. ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ മത്സരിക്കാനായി കാത്തിരുന്ന മണ്ഡലമായിരുന്നു തൃക്കരിപ്പൂർ.

ജില്ലയിലെ ഉദുമ, തൃക്കരിപ്പൂർ നിയമസഭാ മണ്ഡലങ്ങളിലെ പേരുകൾ ഒഴിവാക്കിയാണ് കോൺഗ്രസ് ഇന്നലെ 55 സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ടത്.അതേസമയം, തവനൂരിൽ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യർക്കായി ഫ്ലക്സ് ഉയർന്നിരുന്നു. പൊറൂക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ പേരിൽ ആണ് ഫ്ലക്സ് സ്ഥാപിച്ചത്.

തവനൂരിലെ സ്ഥാനാർഥിയെ തീരുമാനിക്കുന്നതിന് മുൻപേയാണ് ഫ്ളക്സ് വച്ചത്. ‘സന്ദീപ് വാര്യർക്ക് സ്വാഗതം’ എന്നാണ് ഫ്ലക്സിലുള്ളത്. ജലീലിനെ നേരിടാൻ യുഡിഎഫ് ആരെ ഇറക്കും എന്നാണ് അറിയാനുള്ളത്. നിലവിലെ ഡിസിസി പ്രസിഡന്‍റ് വി എസ് ജോയ് ആണ് കോണ്‍ഗ്രസിന്‍റെ പരിഗണനയിൽ ഉള്ളത്.

Disagreements in Kasaragod DCC over Congress’ move to field Sandeep Warrier as candidate in Thrikaripur

More Stories from this section

family-dental
witywide