പരാതി നൽകി വയനാട്ടിലെ ദുരന്തബാധിതർ; കോൺഗ്രസ് വീട് വാഗ്‌ദാനം നൽകി പണം പിരിച്ച് വഞ്ചിച്ചു

കോൺഗ്രസ് വീട് വാഗ്‌ദാനം നൽകി പൊതു ജനങ്ങളിൽ നിന്ന് പണം പിരിച്ച് വഞ്ചിച്ചുവെന്ന് ആരോപിച്ച് വയനാട് ദുരന്തബാധിതർ. ഭവന പദ്ധതിക്കായി നടത്തിയ പണ പിരിവിൽ പ്രതിപക്ഷനേതാവ് വി ഡി സതീശൻ, കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ്, കെ സുധാകരൻ എന്നിവർക്കെതിരെ ദുരന്തബാധിതർ മേപ്പാടി പൊലീസിൽ പരാതി നൽകി. വീട് വാഗ്ദാനം നൽകി ആപ്പ് വഴി പണം പിരിച്ചെങ്കിലും വഞ്ചിച്ചുവെന്നാണ് ദുരന്തബാധിതർ പറയുന്നത്.

അതേസമയം വയനാട് വീട് നിർമ്മാണം കോൺഗ്രസ് ഒരു വീടിന് മാത്രമാണ് പെർമിഷൻ വാങ്ങിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദുരന്തബാധിതരെ പറ്റിക്കുകയാണ് എന്ന് കോൺ​ഗ്രസ് നയത്തെ ശക്തമായി വിമർശിച്ച് കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. യഥാർത്ഥ പുനരധിവാസ പദ്ധതിയല്ല ഇതെന്നും ദുരന്തബാധിതരെ വീണ്ടും കോൺ​ഗ്രസ് വഞ്ചിക്കുന്നതായും മുഖ്യമന്ത്രി കണ്ണൂരിൽ നടന്ന വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Disaster victims in Wayanad filed a complaint; Congress cheated them by promising them houses and collecting money

More Stories from this section

family-dental
witywide