നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി പട്ടികയെചൊല്ലി മുസ്ലിം ലീഗിൽ പൊട്ടിത്തെറി. അബ്ദുറഹ്മാൻ രണ്ടത്താണിയും വനിതാ ലീഗ് നേതാവ് നൂർബിനാ റഷീദും സ്ഥാനാർഥി പട്ടികയ്ക്കെതിരെ പരസ്യമായി രംഗത്തെത്തി.ആരും വിമർശനങ്ങൾക്ക് അതീതരല്ലെന്നും തിരൂരങ്ങാടിയിലെ പിഎംഎ സമീറിന്റെ സ്ഥാനാർഥിത്വം തങ്ങന്മാരെ കരുവാക്കിയെന്ന് അബ്ദുറഹ്മാൻ രണ്ടത്താണി ഫേസ്ബുക്കിൽ കുറിച്ചു. ഒരു കമ്മിറ്റി പോലും ആവശ്യപ്പെടാത്ത പിഎംഎ സമീറിനെ പരിഗണിച്ചതെന്നും അർഹരായവരെ തഴഞ്ഞെന്നും അബ്ദുറഹ്മാൻ രണ്ടത്താണി വ്യക്തമാക്കി. മുസ്ലിം ലീഗിലെ വനിത സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന് ഇറങ്ങണോ എന്ന് ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്ന് വനിതാ ലീഗ് ദേശീയ സെക്രട്ടറി നൂർബിന റഷീദും പറഞ്ഞു.
അതേ സമയം, ആരും പാർട്ടി വിടില്ലെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വിഷയത്തിൽ പ്രതികരിച്ചു. പ്രശ്നങ്ങൾ പരിഹരിക്കുമെന്നും എല്ലാവരെയും ചേർത്തുനിർത്തുമെന്നും വിവദങ്ങളിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. പേരാമ്പ്രയിലെ ലീഗ് സ്ഥാനാർഥി ഫാത്തിമ തെഹ്ലിയ, മങ്കട, താനൂർ മണ്ഡലങ്ങളിലുമാണ് പ്രവർത്തകർക്ക് അതൃപ്തി ഉള്ളത്. മികച്ച പട്ടികയെന്ന് മുസ്ലിം ലീഗ് അവകാശപ്പെടുമ്പോഴാണ് പരസ്യ പ്രതിഷേധവുമായി നേതാക്കളെത്തിയത്.
Dissatisfaction continues in Muslim League; Abdurahman Randathani and Noorbina Rasheed make their disagreement public












