തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ സിഎംആർഎൽ.- എക്സാലോജിക് കേസിൽ നടപടിയെടുക്കുന്നതിൽ യുഡിഎഫ് സർക്കാർ വിമുഖത കാണിക്കുന്നതായുള്ള ആക്ഷേപത്തിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം. പിണറായി വിജയന് അനുകൂലമായ നിലപാട് സ്വീകരിച്ചതില് ആഞ്ഞടിച്ച് വീണ്ടും മാത്യു കുഴല്നാടന് എംഎല്എ രംഗത്തെത്തി. കേസിൽ ഭീഷണികൾ അതിജീവിച്ച് താൻ നടത്തിയ പോരാട്ടം എടുത്ത് പറഞ്ഞ കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ കേസില് സമാനതകളില്ലാത്ത പോരാട്ടം വേണ്ടിവന്നപ്പോള് ഒപ്പം നിന്നത് കെ സുധാകരനാണെന്ന് വ്യക്തമാക്കി.
ജനം യുഡിഎഫിനെ തിരഞ്ഞെടുത്തയച്ചത് ഇതുപോലുള്ള അനീതികളോട് സന്ധിയില്ലാത്ത നിലപാടുകൾ സ്വീകരിക്കാനാണെന്നും ഓർമ്മപ്പെടുത്തി. ഇതെല്ലാം തങ്ങൾ മറക്കണോ എന്ന് മാത്യു കുഴൽനാടൻ ചോദിച്ചു. ഉമ്മൻ ചാണ്ടിക്കെതിരെ ബലാത്സംഗ കേസെടുത്തതടക്കം അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്യു കുഴല്നാടനെ പിന്തുണച്ച് ഇന്നലെ കെ സുധാകരന് രംഗത്തെത്തിയതിന് പിന്നാലെയാണ് മാത്യുവിന്റെ ഈ പ്രതികരണം.
മാസപ്പടിക്കേസിലെ പോരാട്ടം ഒട്ടും എളുപ്പമായിരുന്നില്ല. അത് ഒരുപാട് പ്രയാസങ്ങള് നിറഞ്ഞതായിരുന്നു. വീട്ടുകാരെ വീട്ടിലേക്ക് നിരന്തരം ഭീഷണി കോളുകള് വന്നുകൊണ്ടിരുന്നു. പ്രതിസന്ധി ഘട്ടങ്ങളില് കരുത്ത് പകര്ന്ന് ചേര്ത്തുനിര്ത്തിയത് കെ സുധാകരനെന്ന കോണ്ഗ്രസിന്റെ ധീരനായ നേതാവായിരുന്നു. വിട്ടുവീഴ്ച ചെയ്താല് ഇവര് നമ്മുടെ തലയില് കയറി നിരങ്ങുമെന്നാണ് കെ സുധാകരന് തന്നെ ഉപദേശിച്ചതെന്ന് മാത്യു കുഴല്നാടന് പറഞ്ഞു.
ഇത് പിണറായിയ്ക്കെതിരായ പോരാട്ടമല്ല. രാഷ്ട്രീയ പോരാട്ടമാണ്. കോണ്ഗ്രസിന്റെ ആര്ജവവും ഇച്ഛാശക്തിയുമുള്ള പ്രവര്ത്തകരുടെ പോരാട്ടമാണിതെന്നും മാത്യു കുഴല്നാടന് തുറന്നടിച്ചു. 10 വർഷക്കാലം എത്രപേരുടെ തലപൊട്ടിച്ചു. കെ എസ് യുകാർക്കും യൂത്ത് കോൺഗ്രസുകാർക്കും ക്രൂരമർദ്ദനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു. സിബിഐയുടെ കയ്യിലേക്ക് ഉമ്മൻ ചാണ്ടിയെ എറിഞ്ഞു കൊടുത്ത ആളാണ് പിണറായി വിജയൻ, ആ പിണറായി വിജയനാണ് ഇന്ന് പറയുന്നത് ഇഡിയുടെ പേരിൽ നിങ്ങൾ കേസ് എടുക്കുന്നുണ്ടെങ്കിൽ നിങ്ങൾ ബിജെപിക്കൊപ്പമാണെന്ന് പറയുന്നതെന്നും കുഴൽനാടൻ പറഞ്ഞു.
102 എംഎൽഎമാരെ നാം നൽകി ഒരു സർക്കാരിനെ ഈ ജനം തിരഞ്ഞെടുത്തയച്ചത് ഇതുപോലുള്ള അനീതികളോട് സന്ധിയില്ലാത്ത വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിക്കുന്നതിനു വേണ്ടിയിട്ടാണെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു. കോൺഗ്രസ് എംഎൽഎമാരായ സി.ആർ.മഹേഷ്, ചാണ്ടി ഉമ്മൻ തുടങ്ങിയവരും പാർട്ടി വക്താവ് ജിന്റൊ ജോൺ അടക്കമുള്ളവരും കഴിഞ്ഞ ദിവസങ്ങളിൽ സമാനമായ നിലപാടുകൾ വ്യക്തമാക്കിയിരുന്നു.
Divisions within the Congress over taking action against Pinarayi Vijayan; Mathew Kuzhalnadan states that the struggle was not easy and that K. Sudhakaran stood by him.










