ഡല്‍ഹി മയൂര്‍ വിഹാര്‍ പോക്കറ്റ് 1 മെട്രോ സ്റ്റേഷൻ ഇനി ശ്രീറാം മന്ദിര്‍ മയൂര്‍ വിഹാര്‍ എന്നറിയപ്പെടും. ഡിഎംആര്‍സിയാണ് പുതിയ പേര് നൽകിയിരിക്കുന്നത്. മയൂര്‍ വിഹാര്‍ പോക്കറ്റ് 1, ഫേസ് 1 എന്നീ പേരുകള്‍ തമ്മില്‍ ആശയക്കുഴപ്പം ഒഴിവാക്കാന്‍ നടപടിയെന്നാണ് വിശദീകരണം. സ്റ്റേഷന്റെ സൈന്‍ബോര്‍ഡുകളിലും മറ്റ് തിരിച്ചറിയല്‍ അടയാളങ്ങളിലും പുതിയ പേര് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഡല്‍ഹി സര്‍ക്കാരും ഡിഎംആര്‍സിയും തമ്മില്‍ ഏകോപിച്ചാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. ഡല്‍ഹി സര്‍ക്കാരിന് കീഴിലുള്ള 29 അംഗങ്ങളുള്ള സ്റ്റേറ്റ് നേയിംസ് അതോറിറ്റി കമ്മിറ്റിയുടേതാണ് തീരുമാനം. മുഖ്യമന്ത്രിയാണ് അതോറിറ്റിയുടെ തലപ്പത്തുള്ളത്. ഡല്‍ഹിയിലെ തെരുവുകള്‍, പാര്‍ക്കുകള്‍, കോളനികള്‍, ലാന്‍ഡ്മാര്‍ക്കുകള്‍ എന്നിവയ്ക്ക് പേരുകള്‍ നിര്‍ദേശിക്കുകയും പുനര്‍നാമകരണം ചെയ്യുന്നത് ഈ അതോറിറ്റിയാണ്.
DMRC renames Delhi’s Mayur Vihar Pocket 1 Metro station as Shri Ram Mandir Mayur Vihar












