കടുത്ത നിർദേശവുമായി ട്രംപ്; തനിക്കെന്തെങ്കിലും സംഭവിച്ചാൽ ഭൂമിയിൽ നിന്ന് ഇറാനെ തുടച്ച് നീക്കണം

ഇറാനെതിരെ കടുത്ത നിർദേശം നൽകിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തനിക്കെന്തെങ്കിലും സംഭവിച്ചാൽ ഇറാനെ ഭൂമിയിൽ തുടച്ച് നീക്കണമെന്ന് നിർദേശം നൽകിയതായി ട്രംപ് വ്യക്തമാക്കി. ന്യൂസ് നേഷൻ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ട്രംപിന്റെ പരാമർശം. തനിക്കെതിരെ നടന്ന വധശ്രമം പരാമർശിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ ഭീഷണി. തനിക്കെതിരെയുള്ള വധശ്രമത്തിൽ ഇറാൻ ഉൾപ്പെട്ടുവെന്ന് കണ്ടെത്തിയാൽ ആ രാജ്യത്തെ പൂർണമായും നശിപ്പിക്കാൻ നിർദ്ദേശം നൽകി എന്നാണ് ട്രംപ് പറഞ്ഞത്.

കഴിഞ്ഞയാഴ്ച ഖമേനിയുടെ ഭരണം അവസാനിപ്പിക്കുമെന്ന് ട്രംപ് പരസ്യമായി ആഹ്വാനം ചെയ്തിരുന്നു. തുടർന്ന് തങ്ങളുടെ നേതാവിനെ ആക്രമിച്ചാൽ ആക്രമിക്കുന്നവരുടെ രാജ്യം ഇല്ലാതാക്കുമെന്ന് ഇറാൻ സൈനിക വക്താവും വ്യക്തമാക്കിയിരുന്നു. ഖമേനിയെ ലക്ഷ്യം വെക്കാനുള്ള ഏതൊരു നീക്കവും അമേരിക്കയുമായുള്ള യുദ്ധത്തിന് വഴിവെക്കുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും പറഞ്ഞിരുന്നു.

അതേസമയം, ഇറാനിൽ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തിൽ പ്രതിഷേധക്കാരെ അധികൃതർ അടിച്ചമർത്തുന്ന നടപടികൾക്കെതിരെ ട്രംപ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു. ഇറാനിലെ പ്രതിഷേധക്കാരെ അടിച്ചമർത്തുന്നത് തുടർന്നാൽ സൈനിക നീക്കമുണ്ടാകുമെന്നും ഖമേനി ഒളിച്ചിരിക്കുന്ന ഇടം തങ്ങൾക്കറിയാമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

Donald Trump threatened to wipe out Iran if it assassinated him, amid rising US-Iran tensions, protests, and criticism of Ayatollah Ali Khamenei.

More Stories from this section

family-dental
witywide