ന്യൂയോർക്ക്: അഞ്ചാം തവണയും ലോക കേരള സഭയിലേക്ക് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട് ഫോമാ മുൻ പ്രസിഡന്റും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ. ജേക്കബ് തോമസ്. ന്യൂയോർക്കിലെ മാരിയട്ട് മാർക്കീസ് സെന്ററിൽ വെച്ച് നടന്ന ഫോമയുടെ അമേരിക്കൻ റീജൻ കൺവൻഷൻ വിജയിപ്പിക്കുന്നതിന് നേതൃത്വം നൽകി. ഫോമയുടെ രൂപീകരണ കാലം മുതൽ സജീവമായി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള ഡോ. ജേക്കബ് തോമസ് വിവിധ ചുമതലകൾ ഏറ്റെടുത്ത് വിജയിപ്പിച്ചിട്ടുള്ള വ്യക്തിയാണ്.
ഫോമയുടെ പ്രഥമ ഹൂസ്‌റ്റൺ കൺവൻഷനിലെ റജിസ്ട്രേഷൻ വൈസ് ചെയർമാനായിരുന്ന ഡോ. ജേക്കബ് തോമസ് 2014ലെ ഫിലഡൽഫിയയിലെ ഫോമാ കൺവൻഷന്റെ സ്പോർട്‌സ് ആൻഡ് ഗെയിംസിന്റെ ജനറൽ കൺവീനറായും മെട്രോ റീജൻ ആർവിപി ആയും പ്രവർത്തിച്ച് മികവ് തെളിയിച്ചിട്ടുണ്ട്. 2015ൽ തിരുവനന്തപുരത്ത് വെച്ച് നടന്ന ഫോമയുടെ കേരള കൺവൻഷന്റെ ചെയർമാനായും 2017ലെ കേരള കൺവൻഷന്റെ ജനറൽ കൺവീനറായും അദ്ദേഹം ഏറ്റെടുത്ത ചുമതലകൾ ഭംഗിയായി നിറവേറ്റിയിട്ടുണ്ട്.
ന്യൂയോർക്ക് ബോട്ട് ക്ലബ് പ്രസിഡന്റ്, ന്യൂയോർക്കിലെ ആദ്യകാല സംഘടനയായ കേരളസമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്കിന്റെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചിട്ടുള്ള ഡോ. ജേക്കബ് തോമസ്, മലയാളി സമാജം, ഇന്ത്യൻ കാത്തലിക് അസോസിയേഷൻ എന്നിവയുടെയും ഭാരവാഹിയായിരുന്നിട്ടുണ്ട്.
Dr. Jacob Thomas becomes a member of the World Kerala Sabha for the fifth time














