ഡോ വന്ദനാദാസ് കൊലക്കേസിൽ മാർച്ച് 21ന് ശിക്ഷാവിധി പ്രഖ്യാപിക്കും; പരമാവധി ശിക്ഷ നൽകണമെന്ന് വാദിച്ച് പ്രോസിക്യൂഷൻ

ഡോ വന്ദനാദാസ് കൊലക്കേസിൽ മാർച്ച് 21ന് ശിക്ഷാവിധി പ്രഖ്യാപിക്കും. പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി. പ്രതിഭാ​ഗത്തിന്‍റെയും വാദിഭാ​ഗത്തിന്‍റെയും വാദങ്ങള്‍ കേട്ട ശേഷമാണ് ശിക്ഷാവിധി മാറ്റിവെച്ചതായി കോടതി അറിയിച്ചത്. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.

2023 മെയ് 10 ന് പുലർച്ചെയാണ് കുടവട്ടൂർ സ്വദേശിയും അധ്യാപകനുമായ സന്ദീപിനെ വൈദ്യ പരിശോധനയ്ക്ക് പൂയപ്പള്ളി പൊലീസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. യാതൊരു പ്രകോപനവും ഇല്ലാതെ ഹൗസ് സർജനായിരുന്ന ഡോ. വന്ദനാദാസിനെ സന്ദീപ് ആക്രമിക്കുകയും ആശുപത്രിയിലെ സര്‍ജിക്കല്‍ കത്രിക കൈക്കലാക്കി ഒട്ടേറെ തവണ കുത്തുകയും ചെയ്യുകയായിരുന്നു. മറ്റ് ജീവനക്കാരെയും പൊലീസിനെയും സന്ദീപ് ആക്രമിച്ചിരുന്നു.

ആക്രമത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വന്ദനാദാസ് രാവിലെ 8.30 യോടെ മരണപ്പെടുകയായിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം ജോസിന്റെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷണം. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചു. 2025 ഫെബ്രുവരിയിലാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ വിചാരണ തുടങ്ങിയത്.

കേസിൽ 70ൽ അധികം സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. 22 തൊണ്ടി മുതലുകളും 207 രേഖകളും ഹാജരാക്കി. 2026 മാർച്ച്‌ 7 വിചാരണ പൂർത്തിയായി. മാർച്ച് 17 ന് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തുകയും ചെയ്തു.

Dr. Vandanadas murder case: Sentencing to be announced on March 21; Prosecution argues for maximum punishment

More Stories from this section

family-dental
witywide