ദുബായിലെ ബഹുനില കെട്ടിടത്തിൽ ഡ്രോൺ ആക്രമണം; വശത്ത് വലിയ ദ്വാരം, താമസക്കാരെ ഒഴിപ്പിച്ചു

ദുബായ് : പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം തുടരുന്നതിനിടെ ദുബായിലെ ഒരു ബഹുനില കെട്ടിടത്തിൽ ഡ്രോൺ ആക്രമണം നടന്നതായി റിപ്പോർട്ട്. ആക്രമണത്തെത്തുടർന്ന് കെട്ടിടത്തിൻ്റെ വശങ്ങളിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് സൂചന.

ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷമുണ്ടായ ഈ സംഭവത്തിൽ അഡ്രസ് ക്രീക്ക് ഹാർബർ 2 കെട്ടിടത്തിലെ ചില അപ്പാർട്ട്‌മെന്റുകളിൽ തീപിടുത്തമുണ്ടാകുകയും കെട്ടിടത്തിൻ്റെ വശങ്ങളിൽ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. ഈ ഡ്രോൺ എവിടെ നിന്നാണ് വന്നതെന്ന് വ്യക്തമല്ല.

മുൻകരുതൽ നടപടിയായി കെട്ടിടത്തിലെ താമസക്കാരെ ഉടൻ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. തീപിടുത്തം അധികൃതർ നിയന്ത്രണവിധേയമാക്കിയതായും ആർക്കും പരിക്കേറ്റിട്ടില്ലെന്നും ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. നേരത്തെ ദുബായ് വിമാനത്താവളത്തിന് സമീപം രണ്ട് ഡ്രോണുകൾ പതിച്ചതായും നാലുപേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഇതിനുപുറമെ, ദുബായ് മറീനയിലെ 23 മറീന ടവറിന് മുകളിലും ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു.

Drone attack on a high-rise building in Dubai; large hole in the side, residents evacuated

More Stories from this section

family-dental
witywide