കുവൈറ്റ് വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം; ഇന്ധന ടാങ്കുകൾ ലക്ഷ്യമിട്ട് നീക്കം

കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന സംഭരണ ടാങ്കുകൾ ലക്ഷ്യമിട്ട് ഞായറാഴ്ച പുലർച്ചെ ഡ്രോൺ ആക്രമണം ഉണ്ടായതായി കുവൈറ്റ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തില്‍ കുവൈത്ത് ഏവിയേഷൻ ഫ്യൂവലിംഗ് കമ്പനിയുടെ (കെ എ എഫ് സി ഒ) രണ്ട് ഇന്ധന ടാങ്കുകള്‍ക്ക് തീപിടിച്ചു.

സംഭവത്തിൽ നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കുവൈറ്റ് സൈന്യം ഡ്രോൺ ആക്രമണത്തെ വിജയകരമായി പ്രതിരോധിച്ചതായും ടാങ്കുകൾക്കുണ്ടായ തീ നിയന്ത്രണവിധേയമാക്കാൻ അഗ്നിശമന സേന ഉടൻ തന്നെ രംഗത്തെത്തിയതായും അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുവൈറ്റ് വ്യോമാതിർത്തിയിൽ ഡ്രോണുകളുടെ സാന്നിധ്യം നിരീക്ഷണത്തിലായിരുന്നു. ശനിയാഴ്ച പുലർച്ചെ രാജ്യത്തേക്ക് അതിക്രമിച്ചു കയറിയ ഏഴ് ഡ്രോണുകൾ സൈന്യം വെടിവച്ചിട്ടിരുന്നു. മേഖലയിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ എല്ലാ സന്നദ്ധ സേനകളും സുരക്ഷാ വിഭാഗങ്ങളും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. വിമാനത്താവളത്തിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ ഊർജിതമാക്കി.

Drone attack on Kuwait airport; Fuel tanks targeted

More Stories from this section

family-dental
witywide