ഇ ശ്രീധരൻ നിർദേശിച്ച ബദൽ ലൈനിനെ വെട്ടിയുള്ള കേരളത്തിന്‍റെ ആർആർടി ആശയം; പ്രായോഗികമല്ലെന്ന് മെട്രോമാൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ആർആർടി (റാപ്പിഡ് റെയിൽ ട്രാൻസിറ്റ്) ലൈൻ പദ്ധതി കേരളത്തിൽ അത്ര പ്രായോഗികമല്ലെന്ന് മെട്രോമാൻ ഇ ശ്രീധരൻ. ആർആർടി ലൈനിനെക്കുറിച്ച് സംസ്ഥാന സർക്കാർ തന്നോട് ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആർആർടി ചെറിയ നഗരങ്ങളെ ബന്ധിപ്പിക്കുന്നതിനുള്ള പാതയാണ്. അതിനാൽ വേഗത കുറവായിരിക്കുമെന്നും ശ്രീധരൻ ചൂണ്ടിക്കാട്ടി.

ഇ. ശ്രീധരൻ നിർദേശിച്ച ബദൽ ലൈനിനെ മറികടക്കുന്ന രീതിയിലാണ് ബജറ്റിന് തലേദിവസം സർക്കാർ നിർണായക തീരുമാനങ്ങൾ എടുത്തത്. ബദൽ അതിവേഗ പാത ഉടൻ കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുമെന്ന് ശ്രീധരൻ നേരത്തെ പറഞ്ഞിരുന്നു. 15 ദിവസത്തിനകം പ്രഖ്യാപനമുണ്ടാകുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രസ്താവന. ഇതിന് പിന്നാലെയാണ് ആർആർടി ലൈൻ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകിയത്.

തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള റൂട്ടിലാണ് റാപ്പിഡ് റെയിൽ ട്രാൻസിറ്റ് പദ്ധതിക്ക് മന്ത്രിസഭ അനുമതി നൽകിയത്. 583 കിലോമീറ്റർ നീളമുള്ള പദ്ധതിയാണ് ഇത്. നാല് ഘട്ടങ്ങളായാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. പദ്ധതിയോടുള്ള സംസ്ഥാനത്തിന്റെ താത്പര്യം അറിയിച്ചുകൊണ്ട് കേന്ദ്ര സർക്കാരിന് ഔപചാരിക കത്ത് അയക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

More Stories from this section

family-dental
witywide