
ന്യൂഡൽഹി: ഇന്ന് പുലർച്ചെ ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. പുലർച്ചെ ഏകദേശം 5:35-ഓടെയാണ് ഭൂചലനം ഉണ്ടായത്. ബാരാമുള്ള ജില്ലയിലെ പട്ടാൻ പ്രദേശം ആയിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. നിലവിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ശ്രീനഗർ, ബുദ്ഗാം തുടങ്ങി കശ്മീർ താഴ്‌വരയിലെ വിവിധ ഭാഗങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്
Earthquake in Baramulla, Jammu and Kashmir; 4.6 magnitude, tremors felt in Srinagar















