ബജറ്റിലെ വിദ്യാഭ്യാസ വിപ്ലവം; സൗജന്യ വിദ്യാഭ്യാസം തുടരാം ഡ്രിഗ്രി വരെ

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്തും കരുതലുമായി സർക്കാർ. നിലവിൽ പ്ലസ്‌ടു തലം വരെ ഉണ്ടായിരുന്ന സൗജന്യ വിദ്യാഭ്യാസം ഡിഗ്രിതലം വരെയാക്കി ഉയർത്തി. രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന ബജറ്റിൽ ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഈ പുതിയ പദ്ധതി പ്രഖ്യാപിച്ചത്.

സംസ്ഥാനത്തെ ആർട്‌സ് ആൻസ് സയൻസ് കോളേജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഉന്നതപഠനം പ്രതിസന്ധിയിലാകുന്ന അനേകം വിദ്യാർഥികൾക്ക് ഏറെ പ്രയോജനമാകുന്ന പദ്ധതിയാണിത്. വിദ്യാഭ്യാസരംഗത്ത് ഒട്ടനവധി പുതിയ പദ്ധതികളും ബജറ്റിൽ പ്രഖ്യാപിച്ചു.

ഒന്ന് മുതൽ 12 വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് അപകട ലൈഫ് ഇൻഷുറൻസ് പ്രഖ്യാപിച്ചു. ഇതിനായി 15 കോടി രൂപ നീക്കിവെച്ചു. ഡിജിറ്റൽ സർവകലാശാലയ്ക്ക് 27.21 കോടി രൂപ അനുവദിച്ചു. പ്രീപ്രൈമറി അധ്യാപകരുടെ വേതനം 1000 രൂപ വർധിപ്പിച്ചിട്ടുമുണ്ട്.

Education revolution in kerala budget 2026; Free education can continue up to degree level

More Stories from this section

family-dental
witywide