
ഇസ്‌ലാമാബാദ് : ഞായറാഴ്ച ഇസ്‌ലാമാബാദിലെ ഒരു വീട്ടിൽ വിവാഹ ആഘോഷങ്ങൾക്കിടെയുണ്ടായ ഉഗ്ര സ്ഫോടനത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ നവ വരനും വധുവും ഉൾപ്പെടുന്നു. ഇവരെ കൂടാതെ വരന്റെ സഹോദരി, മറ്റ് ബന്ധുക്കൾ, രണ്ട് അയൽവാസികൾ എന്നിവരും മരിച്ചവരിലുണ്ട്.
സ്ഫോടനത്തിൽ 11-ഓളം പേർക്ക് പരിക്കേൽക്കുകയും അവരെ പാക്കിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലും ക്യാപിറ്റൽ ആശുപത്രിയിലും പ്രവേശിപ്പിക്കുകയും ചെയ്തു. പാചകവാതക സിലിണ്ടർ സ്ഫോടനത്തിൽ
ഗ്യാസ് ചോർച്ചയെത്തുടർന്ന് മുറിയിൽ ഗ്യാസ് നിറഞ്ഞതാണ് സ്ഫോടനത്തിന് കാരണമായതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്നും കണ്ടെത്തിയിരിക്കുന്നത്. എങ്കിലും കൂടുതൽ അന്വേഷണങ്ങൾ നടന്നുവരുന്നതേയുള്ളൂ.
സ്ഫോടനത്തിന്റെ ആഘാതത്തിൽ വീടിന്റെ മേൽക്കൂരയും ചുവരുകളും തകരുകയും സമീപത്തുള്ള മൂന്ന് വീടുകൾക്ക് കൂടി കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
Eight people, including the bride and groom, were killed in a house explosion on their wedding day in Islamabad.















