കേരളത്തിന്റെ ആവശ്യത്തിന് സുപ്രീം കോടതിയുടെ പച്ചക്കൊടി, എസ്ഐആർ കരട് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ സമയം നീട്ടി; ഈ മാസം 30 വരെ അപേക്ഷിക്കാം

ഡൽഹി: എസ്ഐആർ കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് രേഖകൾ സമർപ്പിക്കാനുള്ള സമയപരിധി നീട്ടി. സുപ്രീം കോടതി നിർദ്ദേശ പ്രകാരം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് രേഖകൾ സമർപ്പിക്കാനുള്ള സമയപരിധി നീട്ടി ഉത്തരവ് ഇറക്കിയത്. പുതുക്കിയ ഉത്തരവ് പ്രകാരം ഈ മാസം 30-ാം തീയതി വരെ വോട്ടർമാർക്ക് പേര് ചേർക്കാനും തിരുത്തലുകൾ വരുത്താനും അവസരമുണ്ടാകും. നേരത്തെ ജനുവരി 22 വരെയായിരുന്നു അപേക്ഷ സമർപ്പിക്കാൻ നിശ്ചയിച്ചിരുന്ന അവസാന തീയതി.

സുപ്രീം കോടതിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നടപടി. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയം നീട്ടി നൽകണമെന്ന് കേരള സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ച കോടതി നിർദ്ദേശത്തെത്തുടർന്നാണ് വോട്ടർമാർക്ക് എട്ട് ദിവസം കൂടി അധികമായി അനുവദിച്ചത്. വോട്ടവകാശം ഉറപ്പാക്കാൻ അർഹരായ എല്ലാവരും ഈ അവസരം വിനിയോഗിക്കണമെന്ന് അധികൃതർ അറിയിച്ചു.

More Stories from this section

family-dental
witywide